കാസര്‍കോട്ട് ഹോട്ടലുകളിലും കടകളിലും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി; പഴകിയ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടികൂടി

കാസര്‍കോട്: കാസര്‍കോട്ടെ ഹോട്ടലുകളിലും കടകളിലും നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. പഴകിയ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടികൂടി.കാസര്‍കോട് നഗരസഭാ ആരോഗ്യ വിഭാഗം സ്‌ക്വാഡാണ് പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തത്. അഞ്ച് ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കൃഷ്ണന്‍, പ്രേംനാഥ്, നാരായണി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ആശ, അംബിക എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

കാസര്‍കോട്: കാസര്‍കോട്ടെ ഹോട്ടലുകളിലും കടകളിലും നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. പഴകിയ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടികൂടി.
കാസര്‍കോട് നഗരസഭാ ആരോഗ്യ വിഭാഗം സ്‌ക്വാഡാണ് പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തത്. അഞ്ച് ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കൃഷ്ണന്‍, പ്രേംനാഥ്, നാരായണി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ആശ, അംബിക എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it