കോവിഡ് മഹാമാരിയില്‍ അമ്മയെ നഷ്ടപ്പെട്ട 9 മാസം പ്രായമായ കുഞ്ഞിനെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കോവിഡ് മഹാമാരിയില്‍ അമ്മയെ നഷ്ടപ്പെട്ട ഒമ്പത് മാസം പ്രായമായ സഞ്ജനയെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇടുക്കി കട്ടപ്പന ആനക്കുഴിയിലെ മൂന്ന് കുട്ടികളെയും സംരക്ഷിക്കും. ഇവരെ വനിതാ ശിശുവികസന വകുപ്പ് പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇവരുടെ വീട്ടുകാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചുവരുന്നതായി മന്ത്രി അറിയിച്ചു. സഞ്ജനയുടെ അമ്മ ജയന്തി ജൂണ്‍ അഞ്ചിന് കോവിഡ് ബാധിച്ച് മരിച്ചു. തുടര്‍ന്ന് മുത്തശ്ശി വല്‍സലയുടെ സംരക്ഷണത്തിലാണ് കുട്ടി. ഒരാഴ്ചയ്ക്കു ശേഷം ജയന്തിയുടെ അച്ഛന്‍ ജയന്തനും കോവിഡ് ബാധിച്ച് […]

തിരുവനന്തപുരം: കോവിഡ് മഹാമാരിയില്‍ അമ്മയെ നഷ്ടപ്പെട്ട ഒമ്പത് മാസം പ്രായമായ സഞ്ജനയെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇടുക്കി കട്ടപ്പന ആനക്കുഴിയിലെ മൂന്ന് കുട്ടികളെയും സംരക്ഷിക്കും. ഇവരെ വനിതാ ശിശുവികസന വകുപ്പ് പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇവരുടെ വീട്ടുകാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചുവരുന്നതായി മന്ത്രി അറിയിച്ചു.

സഞ്ജനയുടെ അമ്മ ജയന്തി ജൂണ്‍ അഞ്ചിന് കോവിഡ് ബാധിച്ച് മരിച്ചു. തുടര്‍ന്ന് മുത്തശ്ശി വല്‍സലയുടെ സംരക്ഷണത്തിലാണ് കുട്ടി. ഒരാഴ്ചയ്ക്കു ശേഷം ജയന്തിയുടെ അച്ഛന്‍ ജയന്തനും കോവിഡ് ബാധിച്ച് മരിച്ചു. മരപ്പണിക്കാരനായ ജയന്തന്റെ വരുമാനത്തിലാണ് കുടുബം കഴിഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്തത്.

Related Articles
Next Story
Share it