മൂന്നാഴ്ചക്കുള്ളില്‍ കേരളത്തില്‍ അതിതീവ്ര കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മൂന്നാഴ്ചക്കുള്ളില്‍ കേരളത്തില്‍ അതിതീവ്ര കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മുന്നറിയിപ്പ്. സ്ഥാപനങ്ങളിലാണ് നിലവില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്ഥാപനങ്ങള്‍ തന്നെ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം. സംസ്ഥാനത്ത് 78 ആക്ടീവ് കോവിഡ് ക്ലസ്റ്ററുകളുണ്ടെന്നും മന്ത്രി അറിയിച്ചു. സിപിഎം അടക്കം രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമ്മേളനങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മരുന്ന് ക്ഷാമമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. മോണോ ക്ലോണല്‍ ആന്റിബോഡി, റെംഡെസിവര്‍, റാബിസ് വാക്‌സിന്‍ ഇവയെല്ലാം ആവശ്യത്തിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി. […]

തിരുവനന്തപുരം: മൂന്നാഴ്ചക്കുള്ളില്‍ കേരളത്തില്‍ അതിതീവ്ര കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മുന്നറിയിപ്പ്. സ്ഥാപനങ്ങളിലാണ് നിലവില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്ഥാപനങ്ങള്‍ തന്നെ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം. സംസ്ഥാനത്ത് 78 ആക്ടീവ് കോവിഡ് ക്ലസ്റ്ററുകളുണ്ടെന്നും മന്ത്രി അറിയിച്ചു.

സിപിഎം അടക്കം രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമ്മേളനങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മരുന്ന് ക്ഷാമമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. മോണോ ക്ലോണല്‍ ആന്റിബോഡി, റെംഡെസിവര്‍, റാബിസ് വാക്‌സിന്‍ ഇവയെല്ലാം ആവശ്യത്തിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വാര്‍ത്തകള്‍ക്ക് പിന്നില്‍ മരുന്ന് കമ്പനികളുടെ സമ്മര്‍ദ്ദമെന്ന് സംശയിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയില്‍ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു. വിവാഹ, മരണാന്തര ചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് മാത്രമേ അനുമതിയുള്ളു. സംസ്ഥാനത്ത് 21 മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Share it