വിദേശത്ത് നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് സൗജന്യ കോവിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ; രോഗവ്യാപനം വീണ്ടും വര്‍ധിക്കുമെന്നതിനാല്‍ ജാഗ്രത വേണമെന്നും മന്ത്രി

തിരുവനന്തപുരം: വിദേശത്ത് നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് സൗജന്യ കൊവിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. പ്രവാസികള്‍ക്കുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് സൗജന്യമായി നടത്താന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുമെന്നതിനാല്‍ ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ കോവിഡ് വ്യാപനം കുത്തനെ കൂടിയതിനാലാണ് പരിശോധനയുടെ നിരക്കും കൂട്ടുന്നത്. ജനിതക മാറ്റം സംഭവിച്ച വൈറസ് കേരളത്തിലേക്ക് എത്തുന്നുണ്ടോ എന്നറിയാന്‍ വരുന്നവര്‍ക്കെല്ലാം ഉടനടി പരിശോധന നിര്‍ബന്ധമാക്കും. കേരളം ശാസ്ത്രീയമായി കോവിഡ് പ്രതിരോധം നടത്തിയെന്നും കൊവിഡ് […]

തിരുവനന്തപുരം: വിദേശത്ത് നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് സൗജന്യ കൊവിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. പ്രവാസികള്‍ക്കുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് സൗജന്യമായി നടത്താന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുമെന്നതിനാല്‍ ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ കോവിഡ് വ്യാപനം കുത്തനെ കൂടിയതിനാലാണ് പരിശോധനയുടെ നിരക്കും കൂട്ടുന്നത്. ജനിതക മാറ്റം സംഭവിച്ച വൈറസ് കേരളത്തിലേക്ക് എത്തുന്നുണ്ടോ എന്നറിയാന്‍ വരുന്നവര്‍ക്കെല്ലാം ഉടനടി പരിശോധന നിര്‍ബന്ധമാക്കും. കേരളം ശാസ്ത്രീയമായി കോവിഡ് പ്രതിരോധം നടത്തിയെന്നും കൊവിഡ് വ്യാപനം കേരളത്തില്‍ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത അനിവാര്യമാണെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ലാബുകള്‍ ശനിയാഴ്ച പ്രവര്‍ത്തനം തുടങ്ങും. പരിശോധനയ്ക്ക് ചാര്‍ജ് 448 രൂപ മാത്രമാണ്. 24 മണിക്കൂറിനകം പരിശോധനാ ഫലം നല്‍കാത്ത ലബോറട്ടറികളുടെ ലൈസന്‍സ് റദ്ദാക്കും. സ്വകാര്യ ലാബുകളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് 1700 രൂപയാണുള്ളത്.

Related Articles
Next Story
Share it