തിരഞ്ഞെടുപ്പില്‍ കോവിഡ് ജോലി ചെയ്യുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും വേതനം നല്‍കണം-കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടേഴ്‌സ് ഓര്‍ഗനൈസേഷന്‍

കാസര്‍കോട്: തിരഞ്ഞെടുപ്പില്‍ കോവിഡ് ജോലി ചെയ്യുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും പ്രത്യേക വേതനം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വീകരിക്കണമെന്ന് കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടേഴ്‌സ് ഓര്‍ഗനൈസേഷല്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കോവിഡ് തടയാന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ബൂത്ത് തല നോഡല്‍ ഓഫീസര്‍മാരായും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പഞ്ചായത്ത്തലത്തിലും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍ നിയോജകമണ്ഡലത്തിലും ജോലിചെയ്യുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനം നടത്തിയ ഈ വിഭാഗത്തിന് ഒരു ആനുകൂല്യവും നല്‍കിയിട്ടില്ല. കോവിഡ് വാക്‌സിന്‍ മുഴുവന്‍ പേര്‍ക്കും ഉടന്‍ ലഭ്യമാക്കണമെന്നും സര്‍ക്കാരിനോട് […]

കാസര്‍കോട്: തിരഞ്ഞെടുപ്പില്‍ കോവിഡ് ജോലി ചെയ്യുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും പ്രത്യേക വേതനം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വീകരിക്കണമെന്ന് കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടേഴ്‌സ് ഓര്‍ഗനൈസേഷല്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കോവിഡ് തടയാന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ബൂത്ത് തല നോഡല്‍ ഓഫീസര്‍മാരായും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പഞ്ചായത്ത്തലത്തിലും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍ നിയോജകമണ്ഡലത്തിലും ജോലിചെയ്യുന്നു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനം നടത്തിയ ഈ വിഭാഗത്തിന് ഒരു ആനുകൂല്യവും നല്‍കിയിട്ടില്ല. കോവിഡ് വാക്‌സിന്‍ മുഴുവന്‍ പേര്‍ക്കും ഉടന്‍ ലഭ്യമാക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പൊതുജനാരോഗ്യ നിയമ ഓഡിനന്‍സ് കുറ്റമറ്റതാക്കണമെന്നും ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് ചേര്‍ന്ന കണ്‍വെന്‍ഷന്‍ പി. ബിനീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ബി.അഷറഫ് അദ്ധ്യക്ഷത വഹിച്ചു. എം. ചന്ദ്രന്‍, അജിത് സി. ഫിലിപ്, പി. രാഹുല്‍ രാജ്, കൃഷ്ണപ്രസാദ്, എം.എം. നിമിഷ, പി.വി. സുനില്‍കുമാര്‍, എം.വി. അശോകന്‍, വി. സുരേഷ് കുമാര്‍ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായി ബി.അഷറഫ് (പ്രസിഡണ്ട്), എം. ചന്ദ്രന്‍ (സെക്രട്ടറി), പി. രാഹുല്‍ രാജ് (ട്രഷറര്‍), സി. അജിത് ഫിലിപ്പ്, എം.എം. നിമിഷ (വൈ.പ്രസി.), സി. രാഹുല്‍, വി.വി. സുരേഷ് (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Related Articles
Next Story
Share it