ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹൃദയാഘാതംമൂലം മരിച്ചു

മഞ്ചേശ്വരം: മംഗല്‍പാടി താലൂക്ക് ആസ്പത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും തിരുവനന്തപുരം എടവ സ്വദേശിയുമായ വി. റിജോയ് (45) ഹൃദയാഘാതംമൂലം അന്തരിച്ചു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പത്ത് മാസംമുമ്പാണ് മംഗല്‍പാടി ആസ്പത്രിയില്‍ നിയമിതനായത്. റിട്ട. കോഓപ്പറേറ്റീവ് അസി. രജിസ്ട്രാര്‍ എസ്. വാസുദേവന്‍നായരുടേയും ഗിരിജ ദേവിയുടേയും മകനാണ്. ഭാര്യ: ആര്‍.എം രമ. മക്കള്‍: ആര്‍. അഭിനവ്, ആര്‍. അഭിരാമി.

Related Articles
Next Story
Share it