ചിലയിടങ്ങള്‍ നിയന്ത്രിക്കുമ്പോള്‍ മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ല; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ മദ്യശാലകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ഹൈക്കോടതി. സംഭവത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദേശം. അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. മദ്യാശാലകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. എക്സൈസ് കമ്മീഷണര്‍ ഹാജരാകാനും കോടതി നിര്‍ദേശിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ മദ്യാശാലകള്‍ക്ക് മുന്നില്‍ പാലിക്കുന്നില്ലെന്ന ഹര്‍ജിക്കാരന്റെ വാദം കോടതിയും ശരിവെച്ചു. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും […]

കൊച്ചി: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ മദ്യശാലകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ഹൈക്കോടതി. സംഭവത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദേശം. അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നല്‍കണം.

മദ്യാശാലകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. എക്സൈസ് കമ്മീഷണര്‍ ഹാജരാകാനും കോടതി നിര്‍ദേശിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ മദ്യാശാലകള്‍ക്ക് മുന്നില്‍ പാലിക്കുന്നില്ലെന്ന ഹര്‍ജിക്കാരന്റെ വാദം കോടതിയും ശരിവെച്ചു. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Related Articles
Next Story
Share it