ലഹരിക്കെതിരെ ലഘു ചിത്രവുമായി ആരോഗ്യ വകുപ്പ്
കാഞ്ഞങ്ങാട്: ലഹരിക്കെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യദൗത്യവും തയ്യാറാക്കിയ ലഘുചിത്രം ശ്രദ്ധേയമാകുന്നു.ലഹരിയ്ക്കടിമപ്പെട്ടവരുടെ കഥ പറയുന്ന 'നോ' എന്ന ചിത്രമാണ് കുടുംബാന്തരീക്ഷത്തില്‍ പോലും ഭീഷണിയായി മാറുന്ന മയക്കുമരുന്ന് ഉപയോഗത്തിന്റെ ഭീകരത വരച്ചുകാട്ടുന്നത്. ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാരാണ് ചിത്രത്തില്‍ വേഷമിട്ടത്.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി മഹേഷ് കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ഡോ. വി. സുരേശന്‍, ഡോ. പ്രസാദ് തോമസ്, കെ.എസ് ശ്രീലാല്‍, ഡോ. നിയ, ഷിജി ശേഖര്‍, മഞ്ജരി ജയന്‍, പ്രശാന്ത് നമ്പിയത്ത്, ഫാസില്‍ എന്നിവര്‍ […]

കാഞ്ഞങ്ങാട്: ലഹരിക്കെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യദൗത്യവും തയ്യാറാക്കിയ ലഘുചിത്രം ശ്രദ്ധേയമാകുന്നു.
ലഹരിയ്ക്കടിമപ്പെട്ടവരുടെ കഥ പറയുന്ന 'നോ' എന്ന ചിത്രമാണ് കുടുംബാന്തരീക്ഷത്തില്‍ പോലും ഭീഷണിയായി മാറുന്ന മയക്കുമരുന്ന് ഉപയോഗത്തിന്റെ ഭീകരത വരച്ചുകാട്ടുന്നത്. ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാരാണ് ചിത്രത്തില്‍ വേഷമിട്ടത്.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി മഹേഷ് കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ഡോ. വി. സുരേശന്‍, ഡോ. പ്രസാദ് തോമസ്, കെ.എസ് ശ്രീലാല്‍, ഡോ. നിയ, ഷിജി ശേഖര്‍, മഞ്ജരി ജയന്‍, പ്രശാന്ത് നമ്പിയത്ത്, ഫാസില്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
ശ്രീജിത്ത് കരിവെള്ളൂര്‍ ക്യാമറയും എഡിറ്റിങ്ങും നിര്‍വഹിച്ച ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കിയത് പി.പി ജയനാണ്.
ചിത്രത്തിന്റെ പ്രകാശനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ നിര്‍വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.വി പ്രമീള, ഡോ. കെ.വി പ്രകാശ്, ഡോ. ഡി.ജി രമേഷ്, ഡോ. ടി.വി സുരേന്ദ്രന്‍, ഡോ. പ്രസാദ് തോമസ്, ഡോ. നിയ, എം. വേണുഗോപാലന്‍, കെ. രാജീവന്‍, അബ്ദുല്‍ ലത്തീഫ് മഠത്തില്‍, എസ്. സയന തുടങ്ങിയവര്‍ പ്രസംഗിച്ചു.