ഹെല്‍ത്ത് കാര്‍ഡ് പൈസ ഉണ്ടാക്കാനുള്ള തട്ടിപ്പ്-കെ.ജെ.സജി

മാവുങ്കാല്‍: പൊതുജനാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ആളുകള്‍ ആരോഗ്യകാര്‍ഡ് എടുക്കണമെന്ന ആരോഗ്യവകുപ്പിന്റെ അറിയിപ്പിനു മറവില്‍ ഇടനിലക്കാര്‍ ഭീമമായ തുക ഈടാക്കി യാതൊരു പരിശോധനയും ഇല്ലാതെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതായി പരാതി. ടൈഫോയിഡിന്റെ ഇന്‍ജക്ഷന്‍ വിവിധ തരം ടെസ്റ്റുകള്‍ എന്നിവയുടെ പരിശോധനക്ക് ഭീമമായ തുകയാണ് ഈടാക്കുന്നത്.ഹെല്‍ത്ത് കാര്‍ഡ് എടുത്ത് മാത്രം ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യണമെന്ന് സര്‍ക്കാറിന് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ഹെല്‍ത്ത് ടെസ്റ്റ് മുഴുവന്‍ സൗജന്യമാക്കി ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേരളവ്യാപാരി […]

മാവുങ്കാല്‍: പൊതുജനാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ആളുകള്‍ ആരോഗ്യകാര്‍ഡ് എടുക്കണമെന്ന ആരോഗ്യവകുപ്പിന്റെ അറിയിപ്പിനു മറവില്‍ ഇടനിലക്കാര്‍ ഭീമമായ തുക ഈടാക്കി യാതൊരു പരിശോധനയും ഇല്ലാതെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതായി പരാതി. ടൈഫോയിഡിന്റെ ഇന്‍ജക്ഷന്‍ വിവിധ തരം ടെസ്റ്റുകള്‍ എന്നിവയുടെ പരിശോധനക്ക് ഭീമമായ തുകയാണ് ഈടാക്കുന്നത്.
ഹെല്‍ത്ത് കാര്‍ഡ് എടുത്ത് മാത്രം ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യണമെന്ന് സര്‍ക്കാറിന് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ഹെല്‍ത്ത് ടെസ്റ്റ് മുഴുവന്‍ സൗജന്യമാക്കി ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജന.സെക്രട്ടറി കെ.ജെ.സജി ആവശ്യപ്പെട്ടു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 28ന് നടക്കുന്ന സെക്രട്ടേറിയറ്റ് ധര്‍ണ്ണയുടെ പ്രചരണാര്‍ത്ഥം നടത്തുന്ന സമര പ്രഖ്യാപന വാഹന ജാഥയുടെ രണ്ടാം ദിവസം മാവുങ്കാല്‍ യൂണിറ്റ് നല്‍കിയ സ്വീകരണപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവുങ്കാല്‍ യൂണിറ്റ് പ്രസിഡണ്ട് ആര്‍.ലോഹിതാക്ഷന്‍ അധ്യക്ഷത വഹിച്ചു.
ജാഥക്യാപ്റ്റന്‍ ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ്, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.പി.മുസ്തഫ, ഹംസ പാലക്കി, ജാഥ മാനേജര്‍ കുഞ്ഞിരാമന്‍ ആകാശ്, ജില്ലാസെക്രട്ടറിമാരായ കെ.വി.ബാലകൃഷണന്‍, യു.എ.അബ്ദുള്‍സലീം, വനിതവിംഗ് നേതാക്കളായ സരിജ ബാബു, ജയലക്ഷ്മിസുനില്‍, ലക്ഷമി മൂലക്കണ്ടം, യൂത്ത് വിംഗ് ജില്ലാ ട്രഷറര്‍ അഫ്‌സര്‍.എന്‍.പി. എന്നിവര്‍ സംസാരിച്ചു. മാവുങ്കാല്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി ഉണ്ണികൃഷണന്‍ വി.കെ സ്വാഗതം പറഞ്ഞു.
അമ്പലത്തറ, ചുള്ളിക്കര, മാലക്കല്ല്, പാണത്തൂര്‍, ബന്തടുക്ക, പടുപ്പ്, കുറ്റിക്കോല്‍, പെര്‍ലടുക്കം സ്വീകരണത്തിനുശേഷം കുണ്ടംകുഴിയില്‍ ജാഥ സമാപിച്ചു.

Related Articles
Next Story
Share it