ക്ലാസ് മുറിയില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിന് എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ പ്രധാനാധ്യാപിക സഹപാഠികള്‍ക്ക് മുന്നില്‍ വിവസ്ത്രയാക്കി ക്രൂരമായി മര്‍ദിച്ചു; കര്‍ണാടക വിദ്യാഭ്യാസവകുപ്പ് അന്വേഷണം തുടങ്ങി

മാണ്ഡ്യ: ക്ലാസ് മുറിയില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവന്നതിന് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രധാനാധ്യാപിക സഹപാഠികളുടെ മുന്നില്‍ വെച്ച് വിവസ്ത്രയാക്കുകയും വടികൊണ്ട് അടിക്കുകയും ചെയ്തു. സംഭവത്തില്‍ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തിന് സമീപത്തെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം. ക്ലാസ് മുറിയില്‍ മൊബൈല്‍ കൊണ്ടുവന്നതറിഞ്ഞ് പ്രധാനാധ്യാപിക രോഷാകുലയാവുകയായിരുന്നു. ഉച്ചഭക്ഷണസമയത്ത് സ്‌കൂളില്‍ മൊബൈല്‍ കൊണ്ടുവന്ന വിദ്യാര്‍ഥികളോട് അവ തന്നെ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മൊബൈല്‍ ഫോണുകള്‍ ഏല്‍പ്പിച്ചില്ലെങ്കില്‍ വസ്ത്രങ്ങള്‍ അഴിച്ച് പരിശോധിക്കുമെന്ന് പ്രധാനാധ്യാപിക പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി. ഇതിന് തയ്യാറാകാതിരുന്ന […]

മാണ്ഡ്യ: ക്ലാസ് മുറിയില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവന്നതിന് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രധാനാധ്യാപിക സഹപാഠികളുടെ മുന്നില്‍ വെച്ച് വിവസ്ത്രയാക്കുകയും വടികൊണ്ട് അടിക്കുകയും ചെയ്തു. സംഭവത്തില്‍ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി.
മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തിന് സമീപത്തെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം. ക്ലാസ് മുറിയില്‍ മൊബൈല്‍ കൊണ്ടുവന്നതറിഞ്ഞ് പ്രധാനാധ്യാപിക രോഷാകുലയാവുകയായിരുന്നു. ഉച്ചഭക്ഷണസമയത്ത് സ്‌കൂളില്‍ മൊബൈല്‍ കൊണ്ടുവന്ന വിദ്യാര്‍ഥികളോട് അവ തന്നെ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മൊബൈല്‍ ഫോണുകള്‍ ഏല്‍പ്പിച്ചില്ലെങ്കില്‍ വസ്ത്രങ്ങള്‍ അഴിച്ച് പരിശോധിക്കുമെന്ന് പ്രധാനാധ്യാപിക പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി. ഇതിന് തയ്യാറാകാതിരുന്ന പെണ്‍കുട്ടിയുടെ വസ്ത്രമാണ് അധ്യാപിക അഴിച്ചുമാറ്റിയത്. എല്ലാ ആണ്‍കുട്ടികളെയും ക്ലാസിന് പുറത്തേക്ക് അയച്ച ശേഷമായിരുന്നു ഈ ക്രൂരത. സഹപാഠികളായ പെണ്‍കുട്ടികളുടെ മുന്നില്‍ വെച്ച് വിദ്യാര്‍ഥിനിയെ നഗ്‌നയാക്കിയ ശേഷം വടികൊണ്ട് തലങ്ങും വിലങ്ങും അടിച്ചു. മണിക്കൂറുകളോളം വസ്ത്രം ധരിക്കാനനുവദിക്കാതെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടി കുടിവെള്ളം ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാന്‍ പോലും അധ്യാപിക തയ്യാറായില്ല. ഏറെ നേരം കഴിഞ്ഞാണ് അധ്യാപിക തന്നെ വസ്ത്രം ധരിക്കാന്‍ അനുവദിച്ചതെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പിന്നീട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
സംഭവത്തില്‍ തഹസില്‍ദാര്‍ ശ്വേത എന്‍ രവീന്ദ്ര സ്‌കൂളിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ക്രൂരമായ ശിക്ഷകളുടെ പേരില്‍ കുപ്രസിദ്ധയായ പ്രധാനാധ്യാപികയെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നുവെന്നാണ് വിവരം.

Related Articles
Next Story
Share it