ബംഗളൂരുവില്‍ സര്‍ക്കാര്‍ സ്‌കൂളിന്റെ കക്കൂസ് ആറാംക്ലാസ് വിദ്യാര്‍ത്ഥികളെക്കൊണ്ട് കഴുകിപ്പിച്ചു; പ്രധാനാധ്യാപിക അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവില്‍ സര്‍ക്കാര്‍ സ്‌കൂളിലെ കക്കൂസ് ആറാംക്ലാസ് വിദ്യാര്‍ത്ഥികളെക്കൊണ്ട് കഴുകിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രധാന അധ്യാപികയെ അറസ്റ്റ് ചെയ്തു.ബംഗളൂരുവിലെ ആന്ദ്രഹള്ളി സര്‍ക്കാര്‍ മോഡല്‍ ഹയര്‍ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപിക ലക്ഷ്മിദേവമ്മയെ ശനിയാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്. ഇത് സംബന്ധിച്ച് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ അഞ്ജിനപ്പ ബ്യാദരഹള്ളി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ആറാം ക്ലാസ് വിദ്യാര്‍ത്ഥികളോട് ലക്ഷ്മിദേവമ്മ സ്‌കൂള്‍ ടോയ്‌ലറ്റുകള്‍ ആസിഡ് ഉപയോഗിച്ച് വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവമറിഞ്ഞ് രക്ഷിതാക്കള്‍ സ്‌കൂളിന് […]

ബംഗളൂരു: ബംഗളൂരുവില്‍ സര്‍ക്കാര്‍ സ്‌കൂളിലെ കക്കൂസ് ആറാംക്ലാസ് വിദ്യാര്‍ത്ഥികളെക്കൊണ്ട് കഴുകിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രധാന അധ്യാപികയെ അറസ്റ്റ് ചെയ്തു.
ബംഗളൂരുവിലെ ആന്ദ്രഹള്ളി സര്‍ക്കാര്‍ മോഡല്‍ ഹയര്‍ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപിക ലക്ഷ്മിദേവമ്മയെ ശനിയാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്. ഇത് സംബന്ധിച്ച് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ അഞ്ജിനപ്പ ബ്യാദരഹള്ളി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ആറാം ക്ലാസ് വിദ്യാര്‍ത്ഥികളോട് ലക്ഷ്മിദേവമ്മ സ്‌കൂള്‍ ടോയ്‌ലറ്റുകള്‍ ആസിഡ് ഉപയോഗിച്ച് വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവമറിഞ്ഞ് രക്ഷിതാക്കള്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. സംഭവം പുറത്തറിഞ്ഞതോടെ ലക്ഷ്മിദേവമ്മയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. കോലാര്‍ ജില്ലയിലെ സ്‌കൂള്‍ വളപ്പിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ സ്‌കൂള്‍ കുട്ടികളോട് ആവശ്യപ്പെട്ട സംഭവവും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Related Articles
Next Story
Share it