മകള്‍ക്ക് അഡ്മിഷന്‍ കിട്ടുന്നതിനായി ബംഗളൂരുവിലെ സ്‌കൂളിലെത്തിയ യുവതിയെക്കൊണ്ട് പ്രധാനാധ്യാപകന്‍ ക്ലാസ് മുറിയില്‍ വെച്ച് മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായി; ഹെഡ്മാസ്റ്ററെ സസ്‌പെന്റ്ചെയ്തു

ബംഗളൂരു: മകള്‍ക്ക് അഡ്മിഷന്‍ കിട്ടുന്നതിനായി ബംഗളൂരുവിലെ സ്‌കൂളിലെത്തിയ യുവതിയെക്കൊണ്ട് പ്രധാനാധ്യാപകന്‍ ക്ലാസ് മുറിയില്‍ വെച്ച് മസാജ് ചെയ്യിപ്പിച്ചു. ഇതിന്റെ വീഡിയോ ദൃശ്യം നവമാധ്യമങ്ങളില്‍ വൈറലായതോടെ ഹെഡ്മാസ്റ്ററെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു. ബംഗളൂരുവിലെ കോദണ്ഡരാമപുര ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്ററായ ലോകേഷപ്പയെയാണ് സസ്‌പെന്റ് ചെയ്തത്. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ യുവതി മകള്‍ക്ക് സ്‌കൂളില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ലോകേഷപ്പയെ സമീപിച്ചിരുന്നു. യുവതിയുടെ ജീവിതപശ്ചാത്തലം മനസിലാക്കിയ ലോകേഷപ്പ തന്നെ മസാജ് ചെയ്യണമെന്നും എന്നാല്‍ മാത്രമേ അഡ്മിഷന്‍ കിട്ടൂവെന്നും അറിയിച്ചു. സമ്മര്‍ദം ശക്തമായതോടെ […]

ബംഗളൂരു: മകള്‍ക്ക് അഡ്മിഷന്‍ കിട്ടുന്നതിനായി ബംഗളൂരുവിലെ സ്‌കൂളിലെത്തിയ യുവതിയെക്കൊണ്ട് പ്രധാനാധ്യാപകന്‍ ക്ലാസ് മുറിയില്‍ വെച്ച് മസാജ് ചെയ്യിപ്പിച്ചു. ഇതിന്റെ വീഡിയോ ദൃശ്യം നവമാധ്യമങ്ങളില്‍ വൈറലായതോടെ ഹെഡ്മാസ്റ്ററെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു. ബംഗളൂരുവിലെ കോദണ്ഡരാമപുര ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്ററായ ലോകേഷപ്പയെയാണ് സസ്‌പെന്റ് ചെയ്തത്.
ബ്യൂട്ടി പാര്‍ലര്‍ ഉടമയായ യുവതി മകള്‍ക്ക് സ്‌കൂളില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ലോകേഷപ്പയെ സമീപിച്ചിരുന്നു. യുവതിയുടെ ജീവിതപശ്ചാത്തലം മനസിലാക്കിയ ലോകേഷപ്പ തന്നെ മസാജ് ചെയ്യണമെന്നും എന്നാല്‍ മാത്രമേ അഡ്മിഷന്‍ കിട്ടൂവെന്നും അറിയിച്ചു. സമ്മര്‍ദം ശക്തമായതോടെ യുവതി മസാജിന് സമ്മതിച്ചു. ഇതോടെ ലോകേഷപ്പ എല്ലാ അദ്ധ്യാപകരോടും പുറത്തുപോകാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ഹെഡ്മാസ്റ്റര്‍ ക്ലാസ്മുറിയില്‍ വെച്ച് യുവതിയെക്കൊണ്ട് മസാജ് ചെയ്യിപ്പിക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ ഹെഡ്മാസ്റ്റര്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു. ഈ സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ വകുപ്പ്തല അന്വേഷണമാരംഭിക്കുകയും നടപടിയെടുക്കുകയുമായിരുന്നു. ലോകേഷപ്പ ഇതിനുമ്പും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും സ്‌കൂളിലെ ഒരു സുരക്ഷാ ജീവനക്കാരന്റെ മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും മറ്റ് അധ്യാപകര്‍ പറയുന്നു.

Related Articles
Next Story
Share it