കൊച്ചിയില്‍ നിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പല്‍ എഞ്ചിന്‍ തകരാറ് മൂലം കാസര്‍കോട്ട് കടലില്‍ കുടുങ്ങി

കാസര്‍കോട്: കൊച്ചിയില്‍ നിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പല്‍ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കാസര്‍കോട്ട് കടലില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം വൈകിട്ട് നെല്ലിക്കുന്ന് കടപ്പുറം തീരത്ത് നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ കുടുങ്ങിയത്. ഇതുസംബന്ധിച്ച് കപ്പിത്താന്‍ ഉടന്‍ കൊച്ചിയിലേയും കണ്ണൂരിലേയും കമ്പനി, പോര്‍ട്ട് അധികൃതരെ അറിയിക്കുകയായിരുന്നു. അതിനിടെ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ജി. നാരായണന്‍ തളങ്കര തീരദേശ പൊലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള റെസ്‌ക്യൂ ബോട്ടുകളും വലിയ ബോട്ടുകളും ഇല്ലാത്തത് കാരണം […]

കാസര്‍കോട്: കൊച്ചിയില്‍ നിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പല്‍ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കാസര്‍കോട്ട് കടലില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം വൈകിട്ട് നെല്ലിക്കുന്ന് കടപ്പുറം തീരത്ത് നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ കുടുങ്ങിയത്. ഇതുസംബന്ധിച്ച് കപ്പിത്താന്‍ ഉടന്‍ കൊച്ചിയിലേയും കണ്ണൂരിലേയും കമ്പനി, പോര്‍ട്ട് അധികൃതരെ അറിയിക്കുകയായിരുന്നു. അതിനിടെ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ജി. നാരായണന്‍ തളങ്കര തീരദേശ പൊലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള റെസ്‌ക്യൂ ബോട്ടുകളും വലിയ ബോട്ടുകളും ഇല്ലാത്തത് കാരണം തീരദേശപൊലീസിന് കടലില്‍ ഇറങ്ങാനായില്ല. കടല്‍ ക്ഷോഭമുണ്ടായതും വിനയായി.
അതിനിടെ കൊച്ചിയില്‍ നിന്ന് എഞ്ചിന്‍ സാമഗ്രികള്‍ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇവ എത്തിയ ശേഷം കപ്പല്‍ തകരാറ് പരിഹരിക്കും. അറ്റ്‌ലാന്റിക് ഷിപ്പിംഗ് കമ്പനിയുടെ കപ്പലാണ് കടലില്‍ കുടുങ്ങിയത്.

Related Articles
Next Story
Share it