തന്നെ ഒഴിവാക്കിയത് ദളിതനായത് കൊണ്ട്; ആരോപണവുമായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചശേഷം തന്നെ ഒഴിവാക്കിയത് താന്‍ ദളിതനായത് കൊണ്ടാണെന്ന ഗുരുതര ആരോപണവുമായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. ധ്യക്ഷനാകാന്‍ താല്‍പ്പര്യം അറിയിച്ചതിന്റെ പേരില്‍ ചില നേതാക്കളുടെ സൈബര്‍ ഗുണ്ടകളില്‍ നിന്ന് അതിരൂക്ഷമായ ആക്രമണം നേരിടേണ്ടിവന്നുവെന്നും കോണ്‍ഗ്രസില്‍ കടുത്ത ജാതിവിവേചനമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഒരു മധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കൊടിക്കുന്നിലിന്റെ ആരോപണം. പ്രായം കുറവായതിനാല്‍ ഇനിയും അവസരമുള്ളതിനാലാണ് ഒഴിവാക്കിയതെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. യഥാര്‍ഥത്തില്‍ താന്‍ ദളിതനായതാണ് കാരണം. കടുത്ത ജാതി ആക്രമണമുണ്ടായി. […]

തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചശേഷം തന്നെ ഒഴിവാക്കിയത് താന്‍ ദളിതനായത് കൊണ്ടാണെന്ന ഗുരുതര ആരോപണവുമായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. ധ്യക്ഷനാകാന്‍ താല്‍പ്പര്യം അറിയിച്ചതിന്റെ പേരില്‍ ചില നേതാക്കളുടെ സൈബര്‍ ഗുണ്ടകളില്‍ നിന്ന് അതിരൂക്ഷമായ ആക്രമണം നേരിടേണ്ടിവന്നുവെന്നും കോണ്‍ഗ്രസില്‍ കടുത്ത ജാതിവിവേചനമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഒരു മധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കൊടിക്കുന്നിലിന്റെ ആരോപണം.

പ്രായം കുറവായതിനാല്‍ ഇനിയും അവസരമുള്ളതിനാലാണ് ഒഴിവാക്കിയതെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. യഥാര്‍ഥത്തില്‍ താന്‍ ദളിതനായതാണ് കാരണം. കടുത്ത ജാതി ആക്രമണമുണ്ടായി. മ്ലേച്ഛമായ രീതിയില്‍ കുടുംബത്തെയും ആക്രമിച്ചു. സംവരണം ഇല്ലായിരുന്നെങ്കില്‍ ദളിതരുടെ അവസ്ഥ എന്താകുമായിരുന്നു. പക്ഷേ, കെ.പി.സി.സി അധ്യക്ഷസ്ഥാനത്തിന് സംവരണമില്ലല്ലോ. അദ്ദേഹം പറഞ്ഞു.

കെ സുധാകരന് സൈബര്‍ ഇടത്തില്‍ ഒരു ടീമുണ്ട്. തനിക്ക് അങ്ങനെയില്ല. ഒരു ഏജന്‍സിയെ സമീപിച്ചപ്പോള്‍ വലിയ ചെലവുള്ള കാര്യമാണന്ന് മനസിലായി, അതിനാല്‍ സൈബര്‍ പ്രചാരണത്തിന് ശ്രമിക്കാറില്ല. സുധാകരനെപ്പോലെ ഒരാള്‍ വരണമെന്ന അജന്‍ഡ സെറ്റ് ചെയ്തു മറ്റു നേതാക്കളള്‍ക്ക് എതിരായി പ്രചാരണം നടത്തുന്ന സൈബര്‍ ടീമിന്റെ പ്രവര്‍ത്തനം ഹൈക്കമാന്‍ഡിനെ സ്വാധീനിച്ചിട്ടുണ്ടന്നും കൊടിക്കുന്നില്‍ ആരോപിച്ചു.

താനോ മറ്റ് കോണ്‍ഗ്രസ് നേതാക്കളോ സ്വീകരിക്കുന്ന ശൈലിയല്ല സുധാകരന്റേത്. ഞങ്ങള്‍ കെ.എസ്.യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും വളര്‍ന്നവരാണ്. സുധാകരന് മറ്റൊരു ശൈലിയാണ്. എതിരാളിയെ ചാട്ടുളി കൊണ്ട് നേരിടുന്ന ശൈലിയെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

Related Articles
Next Story
Share it