ബൈക്കില്‍ കടത്തിയ കഞ്ചാവുമായി അറസ്റ്റില്‍

കാസര്‍കോട്: ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ 52കാരനെ കാസര്‍കോട് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ഇ.ടി ഷിജുവും സംഘവും അറസ്റ്റ് ചെയ്തു. പെരിയാട്ടടുക്കം പെരുമ്പയിലെ ഖാദര്‍ കുഞ്ഞി (52) ആണ് അറസ്റ്റിലായത്. 315 ഗ്രാം കഞ്ചാവാണ് പിടിച്ചത്. കഴിഞ്ഞ ദിവസം പൊയ്‌നാച്ചിയില്‍ വെച്ചാണ് കഞ്ചാവ് പിടിച്ചത്. ബൈക്ക് കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. രാജേഷ്, മുരളീധരന്‍, ടി. ഫസീല എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it