കര്‍ഷക സമരത്തിലെ സംഘര്‍ഷത്തിനിടെ മരണപ്പെട്ട യുവാവിന്റെ കുടുംബത്തെ പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചു

റാംപൂര്‍: കര്‍ഷക സമരത്തിലെ സംഘര്‍ഷത്തിനിടെ മരണപ്പെട്ട യുവാവിന്റെ കുടുംബത്തെ പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചു. ജനുവരി 26ന് റിപബ്ലിക് ദിനത്തില്‍ ഡെല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ മരിച്ച കര്‍ഷകനായ ഉത്തര്‍പ്രദേശ് സ്വദേശി നവ്റീത് സിംഗിന്റെ കുടുംബത്തെയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചത്. റാലിക്കിടെയുണ്ടായ കലാപത്തിനിടെ ട്രാക്ടര്‍ മറിഞ്ഞാണ് 27 കാരനായ നവിറീത് സിംഗ് മരിച്ചത്. പ്രിയങ്കയ്ക്കൊപ്പം യുപിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അജയ് കുമാര്‍ ലല്ലുവും ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശില്‍ റാംപൂരില്‍ അദ്ദേഹത്തിനായി നടന്ന പ്രാര്‍ത്ഥന […]

റാംപൂര്‍: കര്‍ഷക സമരത്തിലെ സംഘര്‍ഷത്തിനിടെ മരണപ്പെട്ട യുവാവിന്റെ കുടുംബത്തെ പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചു. ജനുവരി 26ന് റിപബ്ലിക് ദിനത്തില്‍ ഡെല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ മരിച്ച കര്‍ഷകനായ ഉത്തര്‍പ്രദേശ് സ്വദേശി നവ്റീത് സിംഗിന്റെ കുടുംബത്തെയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചത്.

റാലിക്കിടെയുണ്ടായ കലാപത്തിനിടെ ട്രാക്ടര്‍ മറിഞ്ഞാണ് 27 കാരനായ നവിറീത് സിംഗ് മരിച്ചത്. പ്രിയങ്കയ്ക്കൊപ്പം യുപിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അജയ് കുമാര്‍ ലല്ലുവും ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശില്‍ റാംപൂരില്‍ അദ്ദേഹത്തിനായി നടന്ന പ്രാര്‍ത്ഥന ചടങ്ങളിലും പ്രിയങ്ക സംബന്ധിച്ചു.

Related Articles
Next Story
Share it