യുവതിക്കൊപ്പം വയോധികന്റെ നഗ്ന ഫോട്ടോ എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടി; ഏഴുപേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: യുവതിയ്‌ക്കൊപ്പം വയോധികന്റെ നഗ്‌ന ഫോട്ടോയെടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. മാങ്ങാട് സ്വദേശിയായ 59 കാരനാണ് ഹണി ട്രാപ്പില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടത്. ഈ മാസം 25ന് ഉച്ചയ്ക്ക് ശേഷം മംഗളൂരുവില്‍ വച്ചാണ് സംഭവം.സംഭവവുമായി ബന്ധപ്പെട്ട് ദില്‍ഷാദ്, സിദ്ദിഖ്, ലുബ്‌ന, ഫൈസല്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെയാണ് കേസ്. ഫോണ്‍ വഴിയാണ് വിളിച്ചു പരിചയപ്പെട്ടത്. പണം തട്ടിയെടുക്കാന്‍ വേണ്ടിയാണ് […]

കാഞ്ഞങ്ങാട്: യുവതിയ്‌ക്കൊപ്പം വയോധികന്റെ നഗ്‌ന ഫോട്ടോയെടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. മാങ്ങാട് സ്വദേശിയായ 59 കാരനാണ് ഹണി ട്രാപ്പില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടത്. ഈ മാസം 25ന് ഉച്ചയ്ക്ക് ശേഷം മംഗളൂരുവില്‍ വച്ചാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ദില്‍ഷാദ്, സിദ്ദിഖ്, ലുബ്‌ന, ഫൈസല്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെയാണ് കേസ്. ഫോണ്‍ വഴിയാണ് വിളിച്ചു പരിചയപ്പെട്ടത്. പണം തട്ടിയെടുക്കാന്‍ വേണ്ടിയാണ് വയോധികനെ കുടുക്കില്‍ പെടുത്തിയത്. കേസിലെ മൂന്നാം പ്രതിയായ ലുബ്‌നയെ ഉപയോഗിച്ചാണ് തട്ടിപ്പ് അരങ്ങേറിയത്.
ലാപ്‌ടോപ്പ് വാങ്ങാന്‍ തന്നോടൊപ്പം മംഗളൂരുവിലേക്ക് വരണമെന്ന് പറഞ്ഞാണ് വയോധികനെ അങ്ങോട്ട് വിളിച്ചു വരുത്തിയത്. മംഗളൂരുവിലെ ഒരു ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയതിനു ശേഷം യുവതിക്കൊപ്പമുള്ള നഗ്‌ന ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. പിന്നീടാണ് ഭീഷണി തുടങ്ങിയത്. തന്നെ പടന്നക്കാട്ടുള്ള ഒരു വീട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന് പറയുമെന്ന് പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തിയത്. വിവരം ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞ് ജീവിതം തന്നെ തകര്‍ത്തു കളയുമെന്നും ഭീഷണിപ്പെടുത്തി. ദേഹോപദ്രവം കാട്ടുകയും ചെയ്തു.
പിന്നാലെ പത്തായിരം രൂപ ഗൂഗിള്‍ പേ ചെയ്യിപ്പിച്ചു. പിറ്റേ ദിവസം 4,90,000 രൂപയും കൈക്കലാക്കിയെന്നാണ് പരാതി.

Related Articles
Next Story
Share it