പാടത്തിറങ്ങി ജില്ലാ കലക്ടര്‍, പാടിയില്‍ പുതു പ്രതീക്ഷയുടെ കിരണങ്ങള്‍

കാസര്‍കോട്: കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ടു മനസ്സിലാക്കാനായി ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറും ഉദ്യോഗസ്ഥ സംഘവും പാടി പാടശേഖരം സന്ദര്‍ശിച്ചു. ഒരു മണിക്കൂറിലധികം പാടശേഖരത്തിലെ കൃഷിക്കാര്‍ക്കൊപ്പം കലക്ടര്‍ ചെലവഴിച്ചു. കൃഷിയുടെ വികസത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യം, ജല സംരക്ഷണത്തിന് വേണ്ട പദ്ധതികള്‍ എന്നിവ കര്‍ഷകരോട് നേരിട്ട് ചോദിച്ചറിഞ്ഞു. കൃഷി ആവശ്യത്തിനും ജല ക്ഷാമം പരിഹരിക്കാനുമായി പാടിയിലെ കര്‍ഷകര്‍ പ്രധാനമായും ആശ്രയിക്കുന്നത് പാടി അണക്കെട്ടിലെ ജലമാണ്. എന്നാല്‍ 65 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച അണക്കെട്ട് തകര്‍ച്ചയുടെ വക്കിലാണ്. ചോര്‍ച്ച […]

കാസര്‍കോട്: കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ടു മനസ്സിലാക്കാനായി ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറും ഉദ്യോഗസ്ഥ സംഘവും പാടി പാടശേഖരം സന്ദര്‍ശിച്ചു. ഒരു മണിക്കൂറിലധികം പാടശേഖരത്തിലെ കൃഷിക്കാര്‍ക്കൊപ്പം കലക്ടര്‍ ചെലവഴിച്ചു. കൃഷിയുടെ വികസത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യം, ജല സംരക്ഷണത്തിന് വേണ്ട പദ്ധതികള്‍ എന്നിവ കര്‍ഷകരോട് നേരിട്ട് ചോദിച്ചറിഞ്ഞു. കൃഷി ആവശ്യത്തിനും ജല ക്ഷാമം പരിഹരിക്കാനുമായി പാടിയിലെ കര്‍ഷകര്‍ പ്രധാനമായും ആശ്രയിക്കുന്നത് പാടി അണക്കെട്ടിലെ ജലമാണ്. എന്നാല്‍ 65 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച അണക്കെട്ട് തകര്‍ച്ചയുടെ വക്കിലാണ്. ചോര്‍ച്ച കാരണം നാട്ടുകാര്‍ വര്‍ഷം തോറും പലക ഇട്ടു ഉണ്ടാക്കുന്ന തടയിണ ഉപകാരം ഇല്ലാതെ പോകുന്നു. ഇത് കാരണം കൃഷി പാടെ കുറയുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് 3 വിള നെല്‍കൃഷി ചെയ്യുന്ന പാടങ്ങള്‍ ഇന്ന് ഒന്നിലേക്ക് ചുരുങ്ങി. 30 ഹെക്ടര്‍ നെല്‍പ്പാടം 12 ഹെക്ടര്‍ ആയി കുറഞ്ഞു. നാട്ടുകാരുടെ സ്വപ്‌ന പദ്ധതിയായ പാടി ചെക്ക് ഡാം പുനര്‍നിര്‍മാണ ആവശ്യത്തിന് വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് തുടരുന്നത്. പ്രസ്തുത ചെക്ക് ഡാമിന്റെ ആവശ്യം മനസ്സിലാക്കിയ കലക്ടര്‍ മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറോട് ചെക്ക് ഡാമിന്റെ നിര്‍മാണത്തിന് ആവശ്യമായ നടപടികള്‍ എടുക്കാന്‍ നിര്‍ദ്ദേശിച്ചു. ചെക്ക് ഡാമിന്റെ ഡിസൈന്‍ പൂര്‍ത്തീകരിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അതോടൊപ്പം നെല്‍കൃഷി വികസനത്തിനായി ആവശ്യമുള്ള പാടി കൈലാര്‍ കുണ്ടിച്ചിറക്കല്‍ മിനി വി.സി.ബി പുതുക്കി വയലിലേക്കുള്ള തോട് ആഴം കൂട്ടാനും ഇറിഗേഷന്‍ വിഭാഗത്തിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാടി വയലിനു സമീപം അപകടാവസ്ഥയിലുള്ള തോടില്‍ ബിയോഫെന്‍സിങ് ചെയ്തു സുരക്ഷിതമാക്കാന്‍ ചെങ്കള പഞ്ചായത്ത് എന്‍.ആര്‍.ഇ.ജി വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ അധ്യക്ഷത വഹിച്ചു. മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സജീവ് പി.ടി, ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ നവ്യ, പ്രിന്‍സിപ്പള്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ മിനി പി. ജോണ്‍, ഡി.ഡി.എം.ഡബ്ല്യു വിഷ്ണു എസ്. നായര്‍, എ.ഡി.എ അബ്ദുല്‍ മജീദ്, ചെങ്കള കൃഷി ഓഫീസര്‍ സുമ മാധവന്‍, ഗ്രൗണ്ട് വാട്ടര്‍ ജില്ലാ ഓഫീസര്‍ രതീഷ്, ഹൈഡ്രലോളജിസ്റ്റ് സീമ സംബന്ധിച്ചു. ചെങ്കള പഞ്ചായത്ത് മെമ്പര്‍ വേണുഗോപാല്‍, ഹരീഷ്, പാടശേഖര സെക്രട്ടറി സുരേഷ് സി.കെ സ്വാഗതവും പ്രസിഡണ്ട് പി.വി കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it