മൂന്നാമതും കിണറ്റില്‍ ചാടിയ<br>വയോധികയെ രക്ഷപ്പെടുത്തി
കുമ്പള: കിണറ്റിലേക്ക് ചാടിയ 80കാരിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. ഇന്നലെ ആരിക്കാടി ബനങ്കുള്ളത്താണ് സംഭവം. മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന 80കാരി ഇത് മൂന്നാം തവണയാണ് കിണറ്റിലേക്ക് ചാടിയത്. ഇന്നലെ രണ്ട് മണിയോടെ വയോധികയെ വീട്ടില്‍ കാണാത്തതിനെതുടര്‍ന്ന് അന്വേഷിച്ചു വരികയായിരുന്നു. അതിനിടെ ആറ് മണിയോടെയാണ് വീടിന് സമീപത്തെ അയല്‍വാസിയുടെ കിണറ്റില്‍ കണ്ടെത്തുന്നത്. 16 അടി താഴ്ച്ചയുള്ള കിണറ്റില്‍ നിറയെ വെള്ളമുണ്ട്. നീന്തല്‍ വശമുള്ള 80കാരി വെപ്രാളം പ്രകടിപ്പിച്ച് നീന്തുകയും കിണറ്റില്‍ വളര്‍ന്നിരുന്ന ചെടിയില്‍ പിടിച്ചു നില്‍ക്കുകയുമായിരുന്നു. ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ […]

കുമ്പള: കിണറ്റിലേക്ക് ചാടിയ 80കാരിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. ഇന്നലെ ആരിക്കാടി ബനങ്കുള്ളത്താണ് സംഭവം. മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന 80കാരി ഇത് മൂന്നാം തവണയാണ് കിണറ്റിലേക്ക് ചാടിയത്. ഇന്നലെ രണ്ട് മണിയോടെ വയോധികയെ വീട്ടില്‍ കാണാത്തതിനെതുടര്‍ന്ന് അന്വേഷിച്ചു വരികയായിരുന്നു. അതിനിടെ ആറ് മണിയോടെയാണ് വീടിന് സമീപത്തെ അയല്‍വാസിയുടെ കിണറ്റില്‍ കണ്ടെത്തുന്നത്. 16 അടി താഴ്ച്ചയുള്ള കിണറ്റില്‍ നിറയെ വെള്ളമുണ്ട്. നീന്തല്‍ വശമുള്ള 80കാരി വെപ്രാളം പ്രകടിപ്പിച്ച് നീന്തുകയും കിണറ്റില്‍ വളര്‍ന്നിരുന്ന ചെടിയില്‍ പിടിച്ചു നില്‍ക്കുകയുമായിരുന്നു. ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് ഇവരെ പുറത്തെടുത്തത്. ഒരു വര്‍ഷം മുമ്പ് വയോധിക രണ്ട് പ്രാവശ്യം കിണറ്റിലേക്ക് ചാടിയിരുന്നു. അന്ന് നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.