ഏതുസമയത്തും എന്തുസഹായവും ദ്രാവിഡ് സാറിന്റെ അടുത്ത് നിന്ന് ലഭിക്കും; പക്ഷേ തന്റെ റോള്‍ മോഡല്‍ ഗൗതം ഗംഭീര്‍; രാഹുല്‍ ദ്രാവിഡ് തന്നിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് വാചാലനായി ദേവ്ദത്ത് പടിക്കല്‍

ബെംഗളൂരു: നിരവധി യുവ പ്രതിഭകളെ വാര്‍ത്തെടുത്ത് ഇന്ത്യന്‍ ടീമിന് സമ്മാനിച്ച കളിക്കാരനാണ് രാഹുല്‍ ദ്രാവിഡ്. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ വളര്‍ന്നുവന്ന യുവതാരങ്ങളാണ് നിലവിലെ ഇന്ത്യന്‍ ടീമിലെ ബഹുഭൂരിപക്ഷം പേരും. ഇപ്പോള്‍ രാഹുല്‍ ദ്രാവിഡിനെ കുറിച്ച് വാചാലനാകുകയാണ് ഐപിഎല്ലിലെയും ആഭ്യന്തര ക്രിക്കറ്റിലെയും സൂപ്പര്‍ സ്റ്റാര്‍ ആയി മാറിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നാഷനല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനുമായ രാഹുല്‍ ദ്രാവിഡ് തന്നിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ചാണ് പടിക്കലിന്റെ വെളിപ്പെടുത്തല്‍. അതേസമയം തന്റെ റോള്‍ മോഡല്‍ ഗൗതം […]

ബെംഗളൂരു: നിരവധി യുവ പ്രതിഭകളെ വാര്‍ത്തെടുത്ത് ഇന്ത്യന്‍ ടീമിന് സമ്മാനിച്ച കളിക്കാരനാണ് രാഹുല്‍ ദ്രാവിഡ്. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ വളര്‍ന്നുവന്ന യുവതാരങ്ങളാണ് നിലവിലെ ഇന്ത്യന്‍ ടീമിലെ ബഹുഭൂരിപക്ഷം പേരും. ഇപ്പോള്‍ രാഹുല്‍ ദ്രാവിഡിനെ കുറിച്ച് വാചാലനാകുകയാണ് ഐപിഎല്ലിലെയും ആഭ്യന്തര ക്രിക്കറ്റിലെയും സൂപ്പര്‍ സ്റ്റാര്‍ ആയി മാറിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നാഷനല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനുമായ രാഹുല്‍ ദ്രാവിഡ് തന്നിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ചാണ് പടിക്കലിന്റെ വെളിപ്പെടുത്തല്‍. അതേസമയം തന്റെ റോള്‍ മോഡല്‍ ഗൗതം ഗംഭീറാണെന്നും പടിക്കല്‍ കൂട്ടിച്ചേര്‍ത്തു.

'നിരവധി തവണ ദ്രാവിഡ് സാറുമായി സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. നമുക്ക് ഒരുപാട് അടുപ്പം തോന്നുന്ന വ്യക്തിയാണ് അദ്ദേഹം. ഏതു സമയത്തും നമുക്ക് അദ്ദേഹത്തിന്റെ സഹായം ലഭിക്കും. നമ്മുടെ ഏതു തരം പ്രശ്‌നത്തിനും അദ്ദേഹത്തിന്റെ പക്കല്‍ പരിഹാരമുണ്ടെന്നുള്ളതാണ് വാസ്തവം. കഠിനാധ്വാനം ചെയ്യാനാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തെ കാണുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം പുതിയതെന്തെങ്കിലും എനിക്ക് പഠിക്കാന്‍ ഉണ്ടാകും. ഓരോ തവണയും അദ്ദേഹത്തെ കാണുമ്പോള്‍ പുതിയ പുതിയ കാര്യങ്ങള്‍ ഞാന്‍ പഠിച്ചുകൊണ്ടിരിക്കുന്നു." പടിക്കല്‍ പറയുന്നു. എബി ഡിവില്ലിയേഴ്സ്, വിരാട് കോഹ്ലി എന്നിവര്‍ക്കൊപ്പം കളിക്കാന്‍ കഴിയുന്നത് വലിയ ഭാഗ്യമായാണ് കാണുന്നതെന്നും പടിക്കല്‍ പറഞ്ഞു.

ഐപിഎല്ലില്‍ വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ആണ് പടിക്കല്‍. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. പിന്നീട് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും മിന്നും പ്രകടനം കാഴ്ച വെച്ചതോടെ ഐപിഎല്ലില്‍ താരത്തിന്റെ പ്രകടനം ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും ഉറ്റുനോക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം താരത്തിന് കോവിഡ് സ്ഥീകരിച്ചതോടെ ആദ്യ കളികള്‍ പടിക്കലിന് നഷ്ടമാകും. മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മത്സരത്തില്‍ പടിക്കലിന്റെ അഭാവത്തില്‍ മലയാളി താരം മുഹമ്മദ് അസറുദ്ദീന് അരങ്ങേറ്റത്തിന് അവസരം ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് മലയാളി ആരാധകര്‍.

നേരത്തെ, ദ്രാവിഡിന്റെ വാക്കുകളാണ് തനിക്ക് ട്വന്റി 20 ശൈലിയിലേക്ക് മാറുന്നതില്‍ സഹായകമായത് എന്ന് ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് എന്ന് അറിയപ്പെടുന്ന ചേതേശ്വര്‍ പൂജാര വ്യക്തമാക്കിയിരുന്നു. നീണ്ട ഇടവേളക്ക് ശേഷമാണ് പൂജാര ഐപിഎല്ലില്‍ തിരിച്ചെത്തുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആണ് താരത്തെ ലേലത്തില്‍ സ്വന്തമാക്കിയത്. ഏപ്രില്‍ ഒമ്പതിന് ബാംഗ്ലൂര്‍-മുംബൈ മത്സരത്തോടെയാണ് ഈ വര്‍ഷത്തെ ഐപിഎല്‍ ആരംഭിക്കുന്നത്.

Related Articles
Next Story
Share it