തന്റെ റോള്‍ എന്താണെന്ന് പോലും അവന് ധാരണയില്ല; ആ റോളില്‍ തിളങ്ങാന്‍ സാധിക്കുന്ന രണ്ട് പേര്‍ വേറെയും ടീമിലുണ്ടെന്ന ബോധ്യം വേണം; റിഷഭ് പന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡാനിയേല്‍ വെട്ടോറി

കൊല്‍ക്കത്ത: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡാനിയേല്‍ വെട്ടോറി. തന്റെ റോള്‍ എന്താണെന്ന് പോലും അദ്ദേഹത്തിന് ധാരണയില്ലെന്നും ആ റോളില്‍ തിളങ്ങാന്‍ സാധിക്കുന്ന രണ്ട് പേര്‍ വേറെയും ടീമിലുണ്ടെന്ന ബോധ്യം വേണമെന്നും അദ്ദേഹം വിമര്‍ശിച്ചു. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയ്ക്ക് പിന്നാലെയാണ് പന്തിനെതിരെ മുന്‍ ന്യുസിലാന്‍ഡ് ക്യാപ്റ്റന്റെ വിമര്‍ശനം. ബാറ്റിങ്ങിലെ ബൗളിംഗിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യ ആധികാരിക ജയം നേടിയെങ്കിലും റിഷഭ് പന്തിന്റെ പ്രകടനം മോശമായതാണ് വെട്ടോറി ശ്രദ്ധിച്ചത്. ഈ പരമ്പരയില്‍ മൂന്ന് […]

കൊല്‍ക്കത്ത: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡാനിയേല്‍ വെട്ടോറി. തന്റെ റോള്‍ എന്താണെന്ന് പോലും അദ്ദേഹത്തിന് ധാരണയില്ലെന്നും ആ റോളില്‍ തിളങ്ങാന്‍ സാധിക്കുന്ന രണ്ട് പേര്‍ വേറെയും ടീമിലുണ്ടെന്ന ബോധ്യം വേണമെന്നും അദ്ദേഹം വിമര്‍ശിച്ചു. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയ്ക്ക് പിന്നാലെയാണ് പന്തിനെതിരെ മുന്‍ ന്യുസിലാന്‍ഡ് ക്യാപ്റ്റന്റെ വിമര്‍ശനം.

ബാറ്റിങ്ങിലെ ബൗളിംഗിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യ ആധികാരിക ജയം നേടിയെങ്കിലും റിഷഭ് പന്തിന്റെ പ്രകടനം മോശമായതാണ് വെട്ടോറി ശ്രദ്ധിച്ചത്. ഈ പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നായി 17(നോട്ട്ഔട്ട്), 12(നോട്ട്ഔട്ട്), 4 എന്നിങ്ങനെയായിരുന്നു പന്തിന്റെ പ്രകടനം.

'ടി20 ക്രിക്കറ്റിന്റെ താളം റിഷഭ് പന്തിന് പിടികിട്ടിയിട്ടില്ല. എന്താണ് ചുമതല എന്നതിനെപ്പറ്റി അയാള്‍ക്ക് ധാരണക്കുറവുണ്ട്. ചിലപ്പോള്‍ അമിത ജാഗ്രത കാട്ടുന്നു. മറ്റ് ചിലപ്പോള്‍ അശ്രദ്ധനായിരിക്കും. ബാറ്റിംഗില്‍ ഒഴുക്ക് പ്രകടമാകുന്നില്ല. ടി20യിലെ മഹാന്‍മാരായ ബാറ്റ്‌സ്മാന്‍മാരെ നോക്കിയാല്‍ ഒഴുക്കും താളവുമാണ് പ്രധാനം എന്ന് മനസിലാക്കാം. എന്നാല്‍ റിഷഭ് പന്തിന് അത് ഇതുവരെ കൈവരിക്കാനായിട്ടില്ല.' വെട്ടോറി പറഞ്ഞു. 'താളം കണ്ടെത്തുക റിഷഭ് പന്തിന്റെ ചുമതലയാണ്. റിഷഭിന് താളം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യന്‍ ടീം മറ്റ് താരങ്ങളിലേക്ക് തിരിയും. വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിയാന്‍ കഴിയുന്ന ഇഷാന്‍ കിഷനും കെ എല്‍ രാഹുലും ടീമിലുണ്ട്. ഫോമിലെത്താന്‍ പന്തിന് ടീം ഇന്ത്യ അവസരം നല്‍കുമെന്നാണ് പ്രതീക്ഷ' എന്നും വെട്ടോറി കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it