എരിയാല്‍: വീടിന്റെ ടെറസില്‍ നിന്ന് വീണ് തലക്ക് പരിക്കേറ്റ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന എരിയാല്‍ സ്വദേശി മരിച്ചു. എരിയാലിലെ പരേതനായ ഈസക്കുട്ടി മുഹമ്മദ്-ബീഫാത്തിമ ഹജ്ജുമ്മ ദമ്പതികളുടെ മകന് ഹസൈനാര്‍ എരിയാലാ(61)ണ് മരിച്ചത്. ഒരു മാസം മുമ്പാണ് അപകടമുണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുളങ്കര മസ്ജിദ് മുന്‍ പ്രസിഡണ്ടായിരുന്നു ഹസൈനാര്‍.
ഭാര്യ: റംല. മക്കള്‍: ആഷിഫ്, ജസീല. മരുമക്കള്‍: സനാഫ് (പൈക്ക), അഫ്സ (പെരിയടുക്ക). സഹോദരങ്ങള്‍: എരിയാല്‍ ഷരീഫ്, ഉസ്മാന് (അബുദാബി), നാസര്‍, സിദ്ദീഖ് എരിയാല്‍, ഇംതിയാസ് എരിയാല്‍, അസ്മ, ഹസീന.