വീടിന്റെ മേല്‍ക്കൂരക്ക് ഷീറ്റ് പാകുന്നതിനിടെ വീണ് മരിച്ചു

ബദിയടുക്ക: സ്വന്തം വീടിന്റെ മേല്‍ക്കൂരക്ക് ഷീറ്റിടുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു. ബദിയടുക്ക കെടഞ്ചിയിലെ മഹാലിംഗനായകിന്റെയും യശോദയുടേയും മകന്‍ ഗംഗാധരന്‍ (40) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. വീടിന്റെ മേല്‍ക്കൂരക്ക് ഷീറ്റ് പാകുന്നതിനിടെ ഗംഗാധരന്‍ കാല്‍തെന്നി വീഴുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഹേമാവതി. മക്കളില്ല. സഹോദരങ്ങള്‍; രാഘവ, രാജന്‍, […]

ബദിയടുക്ക: സ്വന്തം വീടിന്റെ മേല്‍ക്കൂരക്ക് ഷീറ്റിടുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു. ബദിയടുക്ക കെടഞ്ചിയിലെ മഹാലിംഗനായകിന്റെയും യശോദയുടേയും മകന്‍ ഗംഗാധരന്‍ (40) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. വീടിന്റെ മേല്‍ക്കൂരക്ക് ഷീറ്റ് പാകുന്നതിനിടെ ഗംഗാധരന്‍ കാല്‍തെന്നി വീഴുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഹേമാവതി. മക്കളില്ല. സഹോദരങ്ങള്‍; രാഘവ, രാജന്‍, നളിനി, പ്രേമ.

Related Articles
Next Story
Share it