ദേവറുമെട്ടു സ്വദേശി കുവൈത്തില്‍ ഹൃദയാഘതം മൂലം മരിച്ചു

ബദിയടുക്ക: ദേവറുമെട്ടു സ്വദേശി കുവൈത്തില്‍ ഹൃദയാഘതം മൂലം മരിച്ചു. കന്യപ്പാടിക്ക് സമീപം ദേവറമെട്ടുവിലെ മൗരിസ് ഡിസൂസ-ജുലിയാന ഡിസൂസ ദമ്പതികളുടെ മകന്‍ സന്തോഷ് ഡിസൂസ(34)യാണ് മരിച്ചത്. 14 വര്‍ഷമായി കുവൈത്തില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുവൈത്തിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. നാലുമാസം മുമ്പ് നാട്ടിലെത്തി വീടും സ്ഥലവും വാങ്ങി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കുവൈത്തിലേക്ക് പോയതായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍: വിന്‍സന്റ് ഡിസൂസ, വീണ ഡിസൂസ, മറിയ പിന്റ്റോ(വിട്ട്‌ള). മൃതദേഹം […]

ബദിയടുക്ക: ദേവറുമെട്ടു സ്വദേശി കുവൈത്തില്‍ ഹൃദയാഘതം മൂലം മരിച്ചു. കന്യപ്പാടിക്ക് സമീപം ദേവറമെട്ടുവിലെ മൗരിസ് ഡിസൂസ-ജുലിയാന ഡിസൂസ ദമ്പതികളുടെ മകന്‍ സന്തോഷ് ഡിസൂസ(34)യാണ് മരിച്ചത്. 14 വര്‍ഷമായി കുവൈത്തില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുവൈത്തിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. നാലുമാസം മുമ്പ് നാട്ടിലെത്തി വീടും സ്ഥലവും വാങ്ങി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കുവൈത്തിലേക്ക് പോയതായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍: വിന്‍സന്റ് ഡിസൂസ, വീണ ഡിസൂസ, മറിയ പിന്റ്റോ(വിട്ട്‌ള). മൃതദേഹം നാട്ടിലെത്തിച്ച് ബേള വ്യാകുലമാത ദേവാലയം സെമിത്തേരിയില്‍ സംസ്‌കരിച്ചു.

Related Articles
Next Story
Share it