കവുങ്ങില്‍ നിന്ന് വീണ് മരിച്ചു

ബായാര്‍: അടക്ക പറിക്കുന്നതിനിടെ കവുങ്ങില്‍ നിന്ന് വീണ് കര്‍ണാടക സ്വദേശി മരിച്ചു. കര്‍ണാടക വിട്ട്‌ള കുദുപ്പദവിലെ ചെനിയപ്പ നായക്ക് (49) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9 മണിയോടെ ബായാര്‍ ബള്ളൂരിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് അടക്ക പറിക്കുന്നതിനിടെയാണ് കവുങ്ങില്‍ നിന്ന് വീണത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ചെനിയപ്പയെ ഉടനെ വിട്ട്‌ളയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു. ഭാര്യ: ശില്‍പ. മക്കള്‍: അശ്വത് കുമാര്‍, അശ്വിനി, അക്ഷയ. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it