നിസ്‌കാരത്തിന് പോകുന്നതിനിടെ പള്ളി കോമ്പൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

വിദ്യാനഗര്‍: ചാല പ്രദേശത്ത് മത-സാമൂഹിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ചാല റോഡ് റഹ്‌മത്ത് നഗറിലെ അബൂബക്കര്‍ ഉഡുപ്പി (57) കുഴഞ്ഞുവീണ് മരിച്ചു.ഇന്നലെ വൈകിട്ട് അസര്‍ നിസ്‌കാരത്തിന് പള്ളിയിലേക്ക് വരുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ വിദ്യാനഗറിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഇന്നലെ രാവിലെ നടന്ന മദ്രസാ പ്രവേശനോത്സവത്തിലും ചാല മഖാം ഉറൂസിന്റെ പതാക ഉയര്‍ത്തല്‍ പരിപാടിയിലും സ്‌കൂള്‍ അഡ്മിഷനുമായി ബന്ധപ്പെട്ടും അണങ്കൂര്‍-ബെദിര റോഡുമായി ബന്ധപ്പെട്ട് നഗരസഭയില്‍ നടന്ന യോഗത്തിലും അബൂബക്കര്‍ സംബന്ധിച്ചിരുന്നു. തുടര്‍ന്ന് വൈകിട്ടോടെ ചാല മെഹ്‌റ മസ്ജിദില്‍ […]

വിദ്യാനഗര്‍: ചാല പ്രദേശത്ത് മത-സാമൂഹിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ചാല റോഡ് റഹ്‌മത്ത് നഗറിലെ അബൂബക്കര്‍ ഉഡുപ്പി (57) കുഴഞ്ഞുവീണ് മരിച്ചു.
ഇന്നലെ വൈകിട്ട് അസര്‍ നിസ്‌കാരത്തിന് പള്ളിയിലേക്ക് വരുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ വിദ്യാനഗറിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഇന്നലെ രാവിലെ നടന്ന മദ്രസാ പ്രവേശനോത്സവത്തിലും ചാല മഖാം ഉറൂസിന്റെ പതാക ഉയര്‍ത്തല്‍ പരിപാടിയിലും സ്‌കൂള്‍ അഡ്മിഷനുമായി ബന്ധപ്പെട്ടും അണങ്കൂര്‍-ബെദിര റോഡുമായി ബന്ധപ്പെട്ട് നഗരസഭയില്‍ നടന്ന യോഗത്തിലും അബൂബക്കര്‍ സംബന്ധിച്ചിരുന്നു. തുടര്‍ന്ന് വൈകിട്ടോടെ ചാല മെഹ്‌റ മസ്ജിദില്‍ അസര്‍ നിസ്‌കരിക്കുന്നതിന് പോകുന്നതിനിടെയാണ് പള്ളി കോമ്പൗണ്ടില്‍ കുഴഞ്ഞുവീണത്.
നാടുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും മുന്നിട്ടുണ്ടായിരുന്ന അബൂബക്കറിന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മയ്യത്ത് ഇന്ന് രാവിലെ ബെദിര ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
ഭാര്യ: ഖദീജ. മക്കള്‍: ഫാത്തിമ, മുഹമ്മദ്. മരുമകന്‍: റിയാസ് എടനീര്‍. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍ഖാദര്‍, ഹസൈനാര്‍, സാഹിറ, നഫീസ.

Related Articles
Next Story
Share it