പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ ഹാജരായില്ല; മാതാവ് അറസ്റ്റില്‍

കാസര്‍കോട്: പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്ക് ഹാജരാകാതിരുന്ന മാതാവിനെ കോടതി വാറണ്ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.ബദിയടുക്ക കാട്ടുകുക്കെ പെര്‍ളത്തടുക്കയിലെ ബാബുവിന്റെ ഭാര്യ ശാരദ(28)യെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതിയുടെ വാറണ്ട് പ്രകാരം ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശാരദയെ റിമാണ്ട് ചെയ്തു. വിചാരണക്ക് ഹാജരാകാതെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാല്‍ ശാരദയുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. സെപ്തംബര്‍ 14 മുതല്‍ കേസിന്റെ വിചാരണ കോടതിയില്‍ നടക്കേണ്ടതായിരുന്നു.എന്നാല്‍ പ്രതി ശാരദ ഹാജരാകാതിരുന്നാല്‍ […]

കാസര്‍കോട്: പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്ക് ഹാജരാകാതിരുന്ന മാതാവിനെ കോടതി വാറണ്ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.
ബദിയടുക്ക കാട്ടുകുക്കെ പെര്‍ളത്തടുക്കയിലെ ബാബുവിന്റെ ഭാര്യ ശാരദ(28)യെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതിയുടെ വാറണ്ട് പ്രകാരം ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശാരദയെ റിമാണ്ട് ചെയ്തു. വിചാരണക്ക് ഹാജരാകാതെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാല്‍ ശാരദയുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. സെപ്തംബര്‍ 14 മുതല്‍ കേസിന്റെ വിചാരണ കോടതിയില്‍ നടക്കേണ്ടതായിരുന്നു.
എന്നാല്‍ പ്രതി ശാരദ ഹാജരാകാതിരുന്നാല്‍ കോടതി വിചാരണ നിര്‍ത്തിവെക്കുകയും പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു. സാക്ഷികള്‍ മാത്രമാണ് വിചാരണ വേളയില്‍ ഹാജരായത്. 2020 ഡിസംബര്‍ 4ന് രാവിലെ 9.15 മണിയോടെ ശാരദ തന്റെ കുഞ്ഞിനെ പെര്‍ളത്തടുക്കയിലെ ദേവസ്ഥാനം കെട്ടിടത്തിന്റെ മതിലിന് സമീപത്തുള്ള കിണറില്‍ എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസില്‍ അറസ്റ്റിലായി റിമാണ്ടില്‍ കഴിഞ്ഞിരുന്ന ശാരദക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചിരുന്നു.
കേസിന്റെ വിചാരണക്ക് ഹാജരാകണമെന്നത് അടക്കമുള്ള വ്യവസ്ഥകള്‍ പ്രകാരമാണ് ശാരദക്ക് ജാമ്യം അനുവദിച്ചിരുന്നത്.

Related Articles
Next Story
Share it