മഞ്ചേശ്വരം: വീടിന് സമീപം മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഗൃഹനാഥന് കുഴഞ്ഞുവീണു മരിച്ചു. പടത്തൂരിലെ അബ്ബാസ് ഹാജിയുടേയും ആയിഷയുടേയും മകന് മഹമൂദ് അബ്ബാസ് (55) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഉടനെ ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കുല്‍സു. മക്കള്‍: സനു, സോയ, ഷൈന്‍, സാമില്‍, സാരിഫ്.