തളങ്കര: പള്ളിയില്‍ ഖുര്‍ആന്‍ പാരായണം നടത്തിക്കൊണ്ടിരിക്കെ കുഴഞ്ഞ് വീണുമരിച്ചു. തളങ്കര പടിഞ്ഞാര്‍ പുഴക്കരയിലെ മുഹമ്മദ് കുഞ്ഞി ഹാജി(81)യാണ് അന്തരിച്ചത്. ഇന്നലെ രാത്രി മഗ്രിബ് നിസ്കാരത്തിന് ശേഷം പടിഞ്ഞാര്‍ ജുമാ മസ്ജിദില്‍ ഖുര്‍ആന്‍ പാരായണം നടത്തിക്കൊണ്ടിരിക്കെ കുഴഞ്ഞ് വീണു മരിക്കുകയായിരുന്നു. പരേതരായ അബ്ദുല്ല ഹസനാലിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഫാത്തിമാബി. മക്കള്‍: നിഷാദ്, ആയിഷ. മരുമക്കള്‍: റിഷാദ്, സബീന. സഹോദരങ്ങള്‍: ഹബീബ് ഹാജി, ഹസൈനാര്‍, റുഖിയ, നുസൈബ.