കുഴഞ്ഞുവീണ് മരിച്ചു
കാസര്‍കോട്: കാസര്‍കോട്ടെ സുഹൃത്തുക്കളെ കാണാന്‍ എത്തിയ അക്കൗണ്ടന്റ് ബസ് യാത്രക്കിടയില്‍ കുഴഞ്ഞു വീണു മരിച്ചു. തളങ്കര, പുതിയ വളപ്പ് തറവാട്ടിലെ പരേതരായ ഒതേന്‍ അയിത്താറുടെയും നാരായണിയുടെയും മകന്‍ പി.വി രവീന്ദ്രന്‍ (71) ആണ് മരിച്ചത്. വര്‍ഷങ്ങളായി തലപ്പാടിയില്‍ താമസക്കാരനായ രവീന്ദ്രന്‍ മംഗളൂരുവില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. ശനിയാഴ്ചയും ജോലിക്ക് പോയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഞായറാഴ്ച അവധിയായതിനാല്‍ കാസര്‍കോട്ടെ സുഹൃത്തുക്കളെ കാണാന്‍ എത്തിയതായിരുന്നു രവീന്ദ്രന്‍. സുഹൃത്തുക്കളെ സന്ദര്‍ശിച്ച് കുശലാന്വേഷണം നടത്തി സ്വകാര്യ ബസില്‍ തലപ്പാടിയിലേക്ക് തിരികെ പോകുന്നതിനിടയിലാണ് […]

കാസര്‍കോട്: കാസര്‍കോട്ടെ സുഹൃത്തുക്കളെ കാണാന്‍ എത്തിയ അക്കൗണ്ടന്റ് ബസ് യാത്രക്കിടയില്‍ കുഴഞ്ഞു വീണു മരിച്ചു. തളങ്കര, പുതിയ വളപ്പ് തറവാട്ടിലെ പരേതരായ ഒതേന്‍ അയിത്താറുടെയും നാരായണിയുടെയും മകന്‍ പി.വി രവീന്ദ്രന്‍ (71) ആണ് മരിച്ചത്. വര്‍ഷങ്ങളായി തലപ്പാടിയില്‍ താമസക്കാരനായ രവീന്ദ്രന്‍ മംഗളൂരുവില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. ശനിയാഴ്ചയും ജോലിക്ക് പോയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഞായറാഴ്ച അവധിയായതിനാല്‍ കാസര്‍കോട്ടെ സുഹൃത്തുക്കളെ കാണാന്‍ എത്തിയതായിരുന്നു രവീന്ദ്രന്‍. സുഹൃത്തുക്കളെ സന്ദര്‍ശിച്ച് കുശലാന്വേഷണം നടത്തി സ്വകാര്യ ബസില്‍ തലപ്പാടിയിലേക്ക് തിരികെ പോകുന്നതിനിടയിലാണ് സംഭവം. ബസിനകത്തു കുഴഞ്ഞു വീണ രവീന്ദ്രനെ ഉടന്‍ ജനറല്‍ ആസ്പത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: യോഗിനി, സഹോദരങ്ങള്‍: ലക്ഷ്മി, മണി, പരേതനായ ശേഖരന്‍.