ദേലംപാടി: യുവാവ് കുഴഞ്ഞു വീണു മരിച്ചു. ദേലംപാടി കൊറത്തിമുണ്ടയിലെ സോമയ്യ-കമല ദമ്പതികളുടെ മകന് യോഗീഷ(40)യാണ് മരിച്ചത്. കൂലിത്തൊഴിലാളിയായിരുന്നു. ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെയാണ് യോഗീഷ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ സുള്ള്യയിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ശശികല. മകള്‍: ശാംഭവി.