കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു

പെര്‍ള: കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു. എന്‍മകജെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയും കാട്ടുകുക്കെ സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടും ദീര്‍ഘ കാലം ഡയറക്ടറും കര്‍ഷകനുമായ കാട്ടുകുക്കെ ബണ്ഡാര മനയിലെ ദീപക്(56)ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ വീടിന് സമീപമുള്ള കവുങ്ങിന്‍ തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുമ്പള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി, കാട്ടുകുക്കെ സുബ്രായ ക്ഷേത്ര ഭരണ സമിതി അംഗമായും […]

പെര്‍ള: കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു. എന്‍മകജെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയും കാട്ടുകുക്കെ സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടും ദീര്‍ഘ കാലം ഡയറക്ടറും കര്‍ഷകനുമായ കാട്ടുകുക്കെ ബണ്ഡാര മനയിലെ ദീപക്(56)ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ വീടിന് സമീപമുള്ള കവുങ്ങിന്‍ തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുമ്പള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി, കാട്ടുകുക്കെ സുബ്രായ ക്ഷേത്ര ഭരണ സമിതി അംഗമായും സാമൂഹ്യ സംസ്‌കരിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
പരേതനായ ബാബു ബങ്കേരയുടെയും ഗൗരിയുടേയും മകനാണ്. ഭാര്യ: രവികല. മക്കള്‍: ശ്രേയസ്, സമൃദ്ധി. സഹോദരങ്ങള്‍: പ്രകാശ് (റിട്ടയര്‍ഡ് ജഡ്ജ് കര്‍ണ്ണാടക), ചന്ദ്രകല.

Related Articles
Next Story
Share it