പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ചിക്കമംഗളൂരു പോക്‌സോ കോടതിയുടെ വിധി കര്‍ണാടക ഹൈക്കോടതി റദ്ദാക്കി; കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു

ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ചിക്കമംഗളൂരു പോക്‌സോ കോടതിയുടെ വിധി കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു. ജസ്റ്റിസ് ജി.നരേന്ദര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് പോക്സോ കേസില്‍ വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. ബലാത്സംഗക്കേസില്‍ ചിക്കമംഗളൂരു പോക്‌സോ പ്രത്യേക കോടതിയുടെ വിധിയെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് ആവശ്യമായ തെളിവുകള്‍ പരിശോധിക്കാന്‍ കീഴ്ക്കോടതി അവസരം നല്‍കിയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിയുടെ ഡിഎന്‍എ പരിശോധന നടത്തിയിട്ടില്ലെന്നും പരാതിക്കാരിയെ വൈദ്യപരിശോധന […]

ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ചിക്കമംഗളൂരു പോക്‌സോ കോടതിയുടെ വിധി കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു. ജസ്റ്റിസ് ജി.നരേന്ദര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് പോക്സോ കേസില്‍ വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.
ബലാത്സംഗക്കേസില്‍ ചിക്കമംഗളൂരു പോക്‌സോ പ്രത്യേക കോടതിയുടെ വിധിയെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് ആവശ്യമായ തെളിവുകള്‍ പരിശോധിക്കാന്‍ കീഴ്ക്കോടതി അവസരം നല്‍കിയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിയുടെ ഡിഎന്‍എ പരിശോധന നടത്തിയിട്ടില്ലെന്നും പരാതിക്കാരിയെ വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ക്ക് തെളിവ് ഹാജരാക്കാന്‍ കോടതി അവസരം നല്‍കിയില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച ഹൈക്കോടതി പോക്സോ കോടതി വിധിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു.
മറ്റ് തെളിവുകളൊന്നും കണക്കിലെടുക്കാതിരുന്നതും കോടതിയില്‍ പരാതിക്കാരിയുടെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കാതിരുന്നതും കീഴ്ക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് അഭിപ്രായപ്പെട്ടു. 2020 ഫെബ്രുവരി ഒന്നിനാണ് പ്രതികളെ ചിക്കമംഗളൂരു കോടതി പ്രതിയെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച ആള്‍ക്കെതിരെ പിതാവ് 2019 ഏപ്രില്‍ 29നാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയും അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.

Related Articles
Next Story
Share it