എന്‍ഫോഴ്‌സ്‌മെന്റിനെതിരായ അന്വേഷണം തുടരാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് ആരംഭിച്ച അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതിനെ ചോദ്യം ചെയ്ത് ഇ.ഡി സമര്‍പ്പിച്ച ഹരജിയില്‍ അടുത്ത വെള്ളിയാഴ്ച വിധി പറയും. അതുവരെ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ പാടില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന എസ്‌കോര്‍ട്ട് പൊലീസുകാരികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് നേരത്തേ കേസെടുത്തിരുന്നു. ഇതിനെതിരെയാണ് ഇ.ഡി കോടതിയെ സമീപിച്ചത്. […]

കൊച്ചി: കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് ആരംഭിച്ച അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതിനെ ചോദ്യം ചെയ്ത് ഇ.ഡി സമര്‍പ്പിച്ച ഹരജിയില്‍ അടുത്ത വെള്ളിയാഴ്ച വിധി പറയും. അതുവരെ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ പാടില്ല.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന എസ്‌കോര്‍ട്ട് പൊലീസുകാരികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് നേരത്തേ കേസെടുത്തിരുന്നു. ഇതിനെതിരെയാണ് ഇ.ഡി കോടതിയെ സമീപിച്ചത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ നിര്‍ബന്ധിച്ചെന്ന അദ്ദേഹത്തിന്റെ അഭിഭാഷകെന്റ പരാതിയുടെ അടിസ്ഥാനത്തില്‍ മറ്റൊരു കേസും ഇ.ഡിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സന്ദീപ് നായരെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇഡിയെ പ്രതിക്കൂട്ടിലാക്കുന്ന മൊഴിയാണ് സന്ദീപ് ക്രൈംബ്രാഞ്ചിന് നല്‍കിയത്.

എന്നാല്‍ ഇ.ഡിക്കെതിരേ ക്രൈം ബ്രാഞ്ച് വ്യാജ തെളിവുണ്ടാക്കുന്നുവെന്നും നിയമനടപടികളെ ക്രൈംബ്രാഞ്ച് ദുരുപയോഗം ചെയ്യുന്നുവെന്നുമുള്ള ആരോപണമാണ് ഇ.ഡി. ഉന്നയിക്കുന്നത്. തങ്ങള്‍ക്കെതിരായ കേസ് അസാധാരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഇ.ഡി. ഹൈകോടതിയില്‍ അറിയിച്ചു.

Related Articles
Next Story
Share it