ഇവിടെ ഞാനാണ് ക്യാപ്റ്റന്‍; അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും വാക്‌സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട ഹര്‍ജിക്കാരനോട് ടൈറ്റാനിക് സിനിമ കണ്ടിട്ടുണ്ടോ എന്ന് കോടതി

മുംബൈ: അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും വാക്‌സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട ഹര്‍ജിക്കാരനോട് ടൈറ്റാനിക് സിനിമ കണ്ടിട്ടുണ്ടോ എന്ന് കോടതി. മുംബൈ സ്വദേശികളായ അഭിഭാഷകരാണ് കോവിഡ് വാക്‌സിന്‍ നല്‍കുന്നതില്‍ അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും മുന്‍ഗണന വേണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഈ ആവശ്യം സ്വാര്‍ഥതയാണെന്നും താങ്കള്‍ ടൈറ്റാനിക് സിനിമ കണ്ടിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. 'ടൈറ്റാനിക് എന്ന സിനിമ കണ്ടിട്ടുണ്ടോ നിങ്ങള്‍? ആ കപ്പലിന്റെ ക്യാപ്റ്റനെ ഓര്‍മ ഉണ്ടോ? എല്ലാവരെയും കപ്പലില്‍ നിന്ന് മാറ്റുന്നതുവരെ അയാള്‍ കാത്തുനിന്നു. […]

മുംബൈ: അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും വാക്‌സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട ഹര്‍ജിക്കാരനോട് ടൈറ്റാനിക് സിനിമ കണ്ടിട്ടുണ്ടോ എന്ന് കോടതി. മുംബൈ സ്വദേശികളായ അഭിഭാഷകരാണ് കോവിഡ് വാക്‌സിന്‍ നല്‍കുന്നതില്‍ അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും മുന്‍ഗണന വേണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

എന്നാല്‍ ഈ ആവശ്യം സ്വാര്‍ഥതയാണെന്നും താങ്കള്‍ ടൈറ്റാനിക് സിനിമ കണ്ടിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. 'ടൈറ്റാനിക് എന്ന സിനിമ കണ്ടിട്ടുണ്ടോ നിങ്ങള്‍? ആ കപ്പലിന്റെ ക്യാപ്റ്റനെ ഓര്‍മ ഉണ്ടോ? എല്ലാവരെയും കപ്പലില്‍ നിന്ന് മാറ്റുന്നതുവരെ അയാള്‍ കാത്തുനിന്നു. ആദ്യം എല്ലാവര്‍ക്കും വാക്‌സിന്‍ കിട്ടട്ടെ. എന്നിട്ട് മതി ജുഡീഷ്യറിക്ക്. ഞാനാണ് ഇവിടെ ക്യാപ്റ്റന്‍'- ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത വ്യക്തമാക്കി.

കോവിഡ് മുന്നണി പോരാളികള്‍ക്ക് മുന്‍ഗണന നല്‍കി വാക്‌സിന്‍ നല്‍കുന്നുണ്ട്. അഭിഭാഷകരെയും ജഡ്ജിമാരെയും ഈ വിഭാഗത്തില്‍പ്പെടുത്തി വാക്‌സിന്‍ പെട്ടെന്ന് ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. അഭിഭാഷകരായ വൈഷ്ണവിയും യോഗേഷുമാണ് കോടതിയെ സമീപിച്ചത്. കോവിഡ് മഹാമാരിക്കാലത്തും ഹൈക്കോടതി പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈറസ് ബാധ ഭയക്കാതെ ജഡ്ജിമാരും അഭിഭാഷകരും മറ്റ് സ്റ്റാഫുകളും പ്രവര്‍ത്തിച്ചെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ശുചീകരണ തൊഴിലാളികളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം ആ സമയത്ത് പ്രവര്‍ത്തിച്ചിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അവര്‍ക്ക് വേണ്ടി എന്തുകൊണ്ട് പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തില്ലെന്നും കോടതി ചോദിച്ചു. നയ രൂപീകരണം ഏകപക്ഷീയമാണെങ്കില്‍ മാത്രമേ കോടതി ഇടപെടൂ. കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ കാര്യത്തില്‍ നയത്തില്‍ എന്താണ് തെറ്റായിട്ടുള്ളതെന്ന് പറയൂ എന്നും കോടതി വ്യക്തമാക്കി.

Related Articles
Next Story
Share it