പഠിക്കേണ്ടിയിരിക്കുന്നു; കോവിഡിനൊപ്പം ജീവിക്കാന്‍

പലരും കരുതിയിട്ടുണ്ടാവില്ല, കോവിഡ് ഇത്രയും കാലം നിലനില്‍ക്കുമെന്ന്. 2019വരെ ലോകം സഞ്ചരിച്ച സുഖമുള്ള ഒരവസ്ഥയിലൂടെ അല്ല നാമിപ്പോള്‍ കടന്നു പോകുന്നത്. ജനങ്ങളുടെ സന്തോഷവും ഉന്മേഷവും നഷ്ടപ്പെട്ട ഒരവസ്ഥ. കൊറോണ ഉണ്ടാക്കിയ സാമൂഹിക, സാമ്പത്തിക, ആരോഗ്യ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. പല മേഖലകളിലുമുള്ള ദ്രുതഗതിയിലുള്ള വളര്‍ച്ചക്ക് ഒരു സഡന്‍ ബ്രേക്കിട്ട ഒരവസ്ഥ. ലോകം അത്രമാത്രം വളരുകയായിരുന്നു. ടെക്‌നോളജി, ഇന്റര്‍നെറ്റ്, ബിസിനസ്, ഐ.ടി മേഖലകളിലും സാമ്പത്തിക ശാസ്ത്ര മേഖലകളിലും കുതിച്ച് ചാട്ടം സംഭവിക്കുമായിരുന്ന ഈ കാലഘട്ടത്തില്‍ പൊടുന്നനെ ആരോ ഒരാള്‍ […]

പലരും കരുതിയിട്ടുണ്ടാവില്ല, കോവിഡ് ഇത്രയും കാലം നിലനില്‍ക്കുമെന്ന്. 2019വരെ ലോകം സഞ്ചരിച്ച സുഖമുള്ള ഒരവസ്ഥയിലൂടെ അല്ല നാമിപ്പോള്‍ കടന്നു പോകുന്നത്. ജനങ്ങളുടെ സന്തോഷവും ഉന്മേഷവും നഷ്ടപ്പെട്ട ഒരവസ്ഥ. കൊറോണ ഉണ്ടാക്കിയ സാമൂഹിക, സാമ്പത്തിക, ആരോഗ്യ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്.
പല മേഖലകളിലുമുള്ള ദ്രുതഗതിയിലുള്ള വളര്‍ച്ചക്ക് ഒരു സഡന്‍ ബ്രേക്കിട്ട ഒരവസ്ഥ. ലോകം അത്രമാത്രം വളരുകയായിരുന്നു. ടെക്‌നോളജി, ഇന്റര്‍നെറ്റ്, ബിസിനസ്, ഐ.ടി മേഖലകളിലും സാമ്പത്തിക ശാസ്ത്ര മേഖലകളിലും കുതിച്ച് ചാട്ടം സംഭവിക്കുമായിരുന്ന ഈ കാലഘട്ടത്തില്‍ പൊടുന്നനെ ആരോ ഒരാള്‍ ബ്രേക്കിട്ട് നിര്‍ത്തിയ അവസ്ഥയിലേക്ക് നമ്മെ എത്തിച്ചത് കൊറോണ എന്ന സൂക്ഷ്മ ജീവിയാണ്.
തുടക്കത്തില്‍ ഭൂരിഭാഗം ആളുകളും വിശ്വസിച്ചത് ഒരു വര്‍ഷം കൊണ്ട് എല്ലാം ശാന്തമാകും എന്നാണ്. ഇതിന് മുമ്പും പല വൈറസ് രോഗങ്ങളും മനുഷ്യന് പിടിച്ചു കെട്ടാന്‍ സാധിച്ചിട്ടുണ്ട്. അങ്ങനെ മനുഷ്യന്റെ പല ശ്രമങ്ങള്‍ കൊണ്ടും കോവിഡ് വ്യാപനത്തിന്റെ തോത് പതുക്കെ കുറഞ്ഞ് സാധാരണ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുമ്പോഴാണ് എല്ലാവരെയും ഞെട്ടിച്ച് ഭീകരമായ രീതിയില്‍ കോവിഡിന്റെ രണ്ടം തരംഗം നമ്മുടെ മുന്നിലേക്കെത്തുന്നത്. എല്ലാവരെയും രണ്ടാം തരംഗം സങ്കടപ്പെടുത്തി. വാക്‌സിന്റെ കണ്ടുപിടിത്തം ചെറിയ രീതിയില്‍ ആശ്വാസം നല്‍കുന്നുണ്ടെങ്കിലും ജീവിതം പൂര്‍ണ്ണമായും പഴയ രീതിയിലാവാന്‍ എത്രകാലമെടുക്കുമെന്ന് ഇനിയും പറയാറായിട്ടില്ല. ബിസിനസ് മേഖലകളിലെയും മറ്റു പല മേഖലകളിലെയും പല പദ്ധതികളും കോവിഡിന് ശേഷം പുനരാരംഭിക്കാമെന്ന് കരുതി മാറ്റി വെച്ചവര്‍ക്ക് നിരാശ നല്‍കുന്നതായിരുന്നു രണ്ടാം തരംഗത്തിന്റെ വരവ്. ഇത് ഇന്ത്യയെ രൂക്ഷമായി ബാധിച്ചു. ഒന്നാം തരംഗം മറ്റു പല രാജ്യങ്ങളെ ബാധിച്ച അത്രയും ഇന്ത്യയില്‍ രൂക്ഷമായില്ലെങ്കിലും രണ്ടാം തരംഗത്തില്‍ വലിയ പ്രതിസന്ധിയിലെത്തി. ആവശ്യത്തിന് വാക്‌സിന്‍ ഇനിയും ജനങ്ങളിലെത്തേണ്ടതുണ്ട്. ശവശരീരങ്ങള്‍ കൂട്ടമായി ദഹിപ്പിക്കേണ്ടി വന്നു. ഗംഗാനദിയില്‍ വരെ ശവശരീങ്ങളൊഴുകി. ഔദ്യോഗിക കണക്ക് പ്രകാരം മരിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ പേര്‍ മരിച്ചിരിക്കാം. ഇനിയും കോവിഡ് ഭേദമായ ശേഷം നിര്‍ത്തിവെച്ച പദ്ധതികള്‍ പുനരാരംഭിക്കാമെന്നു കരുതുന്നതിനേക്കാള്‍ ഉചിതം കോവിഡിനൊപ്പം എങ്ങനെ തങ്ങളുടെ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാം എന്ന് ചിന്തിക്കുന്നതാണ്. പ്രശ്‌നങ്ങളോടൊപ്പം നമ്മുടെ സ്വപ്‌നങ്ങളെയും പദ്ധതികളെയും യാഥാര്‍ത്ഥ്യമാക്കാം. സാമൂഹിക അകലം പാലിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചും മാസ്‌ക് ധരിച്ചും മാറുന്ന ലോകത്തിനൊപ്പം മാറാന്‍ ശ്രമിക്കണം. കൊറോണക്കൊപ്പം ജീവിക്കാന്‍ പഠിക്കണം. ഗവണ്‍മെന്റും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ജീവിക്കാനും ബിസിനസ് ചെയ്യാനും പദ്ധതികള്‍ നടപ്പില്‍ വരുത്താനം പഠിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണ് കൈവിട്ടുപോകുമെന്ന് തോന്നുന്ന ജീവിതത്തെ തിരിച്ചു പിടിക്കേണ്ടത്. ഇന്ന് കൊറോണ സര്‍വ്വ വ്യാപിയായ ഒരു അണുബാധയായി മാറിയിരിക്കുന്നു. എന്തുകൊണ്ടാണ് ഈ ഒരു ചെറുവൈറസിന് മനുഷ്യരില്‍ ഇത്രയേറെ ബുദ്ധിമുട്ടുണ്ടാക്കാന്‍ കഴിയുന്നത്. വൈറസിന്റെ കാമ്പ് ആര്‍.എന്‍.എ പോലുള്ള ജനിതക ഘടകമാണ് മനുഷ്യകോശങ്ങളിലെ ക്രോമോസോമും അതിന്റെ ഘടകങ്ങളായ ഡി.എന്‍.എ.കളുമാണ് കൊറോണ വൈറസിന്റെ മാറ്റം വന്ന ഒരു വകഭേദമാണ് കോവിഡ്-19 ഈ ആര്‍.എന്‍.എ. ഘടനക്ക് ചുറ്റുമായി ഒരു നേര്‍ത്ത കൊഴുപ്പിന്റെ ആവരണം മാത്രമേയുള്ളു. അത് മനുഷ്യശരീരത്തില്‍ കയറിയാല്‍ കോശങ്ങള്‍ക്കകത്തെ ജനിതക ഘടനയില്‍ അക്രമിച്ചു കയറുകയും അവിടെ ഇരുന്നു പെറ്റുപെരുകുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി രോഗലക്ഷണങ്ങളും അപകടസാധ്യതകളും ഉണ്ടാകുന്നു. ശ്വാസകോശ സംബന്ധമായതും ഹൃദയസംബന്ധമായതും ആയ ബുദ്ധിമുട്ടുകള്‍ കാരണമാണ് കൂടുതല്‍ മരണങ്ങളും ഉണ്ടായത്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് വ്യാപിക്കാനുള്ള ജനിതകമാറ്റം ഈ വൈറസ് ആര്‍ജ്ജിച്ചിരിക്കുന്നു. 8 മീറ്റര്‍ ചുറ്റളവില്‍ പോലും സജീവമായി ഈ വൈറസ് നിലകൊള്ളുന്നു. പ്രതലത്തില്‍ വൈറസ് നാശമാവാതെ മണിക്കൂറുകളോ ദിവസങ്ങളോ നിലനില്‍ക്കുന്നു. മറ്റൊരു മനുഷ്യന്റെ ശ്വാസനാളികകളില്‍ എത്തപ്പെട്ടാല്‍ പെറ്റുപെരുകാന്‍ തുടങ്ങും. അതിനാല്‍ മാസ്‌ക് മാത്രം ധരിച്ചാല്‍ പോരാ, വൈറസ് ഉള്ള പ്രതലങ്ങള്‍ സ്പര്‍ശിച്ച വിരലുകള്‍, മൂക്ക്, കണ്ണ്, വായ മുതലായവ തൊടുമ്പോള്‍ വളരെ പെട്ടന്ന് ശരീരത്തിലേക്ക് കടക്കും.
കൊറോണയുടെ ആഫ്ടര്‍ ഇഫക്ടുകള്‍ വിവിധ മേഖലകളില്‍ പതിറ്റാണ്ടുകളോളം നിലനില്‍ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രോഗത്തിന്റെ ദീര്‍ഘകാല പരിണിത ഫലങ്ങളെക്കുറിച്ച് പല പഠനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ കോവിഡ് രോഗിയില്‍ അവശേഷിപ്പിച്ചേക്കാം. ദീര്‍ഘകാലം കോവിഡ് പ്രശ്‌നങ്ങള്‍ അവശേഷിച്ചു പോകുമ്പോള്‍ അത് നമ്മുടെ സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങളെയും വളരെ മോശമായ തരത്തില്‍ ബാധിക്കാന്‍ ഏറെ സാധ്യതയുണ്ട്.
ലോകബാങ്കിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് വോള്‍ഗ ജനാസ് പറയുന്നത് 'ചെറുപ്പക്കാരെ കോവിഡിന്റെ ബുദ്ധിമുട്ടുകള്‍ ബാധിക്കുമ്പോള്‍ തീര്‍ച്ചയായും നമ്മുടെ ആകെ സാമ്പത്തിക രംഗത്തെ കോവിഡ് തകര്‍ക്കും എന്നാണ്.'

Related Articles
Next Story
Share it