വിദ്വേഷ പ്രചാരണം: നൂപുര്‍ ശര്‍മ്മ അടക്കമുള്ളവര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു
ന്യൂഡല്‍ഹി: വിദ്വേഷ പ്രചാരണം നടത്തിയതിന്റെ പേരില്‍ ബി.ജെ.പി മുന്‍വക്താവ് നൂപുര്‍ ശര്‍മ, നവീന്‍ കുമാര്‍ ജിന്‍ഡാല്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. ക്രമസമാധാനം തകര്‍ക്കുന്ന രീതിയിലുള്ള വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനാണ് നടപടി. സ്‌പെഷല്‍ സെല്ലിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്റ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐ.എസ്.എസ്.ഒ) ആണ് കേസ് റജിസ്റ്റര്‍ ചെയ്തത്. നൂപുറിനും നവീന്‍ കുമാറിനും പുറമേ പീസ് പാര്‍ട്ടി വക്താവ് ശദബ് ചൗഹാന്‍, മാധ്യമ പ്രവര്‍ത്തക സഭാ നഖ്‌വി, ഹിന്ദു മഹാസഭ നേതാവ് പൂജ ഷകുന്‍ പാണ്ഡെ, രാജസ്ഥാനില്‍നിന്നുള്ള […]

ന്യൂഡല്‍ഹി: വിദ്വേഷ പ്രചാരണം നടത്തിയതിന്റെ പേരില്‍ ബി.ജെ.പി മുന്‍വക്താവ് നൂപുര്‍ ശര്‍മ, നവീന്‍ കുമാര്‍ ജിന്‍ഡാല്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. ക്രമസമാധാനം തകര്‍ക്കുന്ന രീതിയിലുള്ള വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനാണ് നടപടി. സ്‌പെഷല്‍ സെല്ലിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്റ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐ.എസ്.എസ്.ഒ) ആണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
നൂപുറിനും നവീന്‍ കുമാറിനും പുറമേ പീസ് പാര്‍ട്ടി വക്താവ് ശദബ് ചൗഹാന്‍, മാധ്യമ പ്രവര്‍ത്തക സഭാ നഖ്‌വി, ഹിന്ദു മഹാസഭ നേതാവ് പൂജ ഷകുന്‍ പാണ്ഡെ, രാജസ്ഥാനില്‍നിന്നുള്ള മൗലാന മുഫ്തി നദീം, അബ്ദുര്‍ റഹ്‌മാന്‍, അനില്‍ കുമാര്‍ മീണ, ഗുല്‍സാര്‍ അന്‍സാരി എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. നൂപുര്‍ ശര്‍മയ്‌ക്കെതിരായ രണ്ടാമത്തെ കേസാണിത്. നേരത്തെ മുംബൈ പൊലീസ് നോട്ടീസ് അയച്ചിരുന്നു.
സമൂഹമാധ്യമങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കുന്നതിന് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിലും അന്വേഷണം നടക്കുകയാണെന്ന് ഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ കെ.പി.എസ്. മല്‍ഹോത്ര പ്രതികരിച്ചു.