യൂത്ത് ലീഗ് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: ഏറ്റുവിളിച്ച 5 പേര്‍ക്ക് സസ്‌പെന്‍ഷന്‍, ജില്ലാ വൈറ്റ് ഗാര്‍ഡ് പുന:സംഘടിപ്പിക്കും

കാഞ്ഞങ്ങാട്: മണിപ്പൂര്‍ ഐക്യദാര്‍ഢ്യ ദിനത്തോടനുബന്ധിച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച റാലിയില്‍ വിദ്വേഷ മുദ്രാവാക്യം ഏറ്റുവിളിച്ചവര്‍ക്കെതിരെയും നടപടി. അഞ്ചു പേരെ സസ്‌പെന്റ് ചെയ്തു. മുദ്രാവാക്യം വിളിക്കുന്നത് തടയുന്നതില്‍ വീഴ്ച വരുത്തിയ വൈറ്റ് ഗാര്‍ഡ് ജില്ലാ നേതൃത്വത്തെ പിരിച്ച് വിട്ട് പുന:സംഘടിപ്പിക്കാനും യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ മാസം 25നാണ് കാഞ്ഞങ്ങാട്ട് മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചത്. റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചത് […]

കാഞ്ഞങ്ങാട്: മണിപ്പൂര്‍ ഐക്യദാര്‍ഢ്യ ദിനത്തോടനുബന്ധിച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച റാലിയില്‍ വിദ്വേഷ മുദ്രാവാക്യം ഏറ്റുവിളിച്ചവര്‍ക്കെതിരെയും നടപടി. അഞ്ചു പേരെ സസ്‌പെന്റ് ചെയ്തു. മുദ്രാവാക്യം വിളിക്കുന്നത് തടയുന്നതില്‍ വീഴ്ച വരുത്തിയ വൈറ്റ് ഗാര്‍ഡ് ജില്ലാ നേതൃത്വത്തെ പിരിച്ച് വിട്ട് പുന:സംഘടിപ്പിക്കാനും യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ മാസം 25നാണ് കാഞ്ഞങ്ങാട്ട് മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചത്. റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചത് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ഉടന്‍ പാര്‍ട്ടി നേതൃത്വം ഇടപ്പെട്ട്, മുദ്രാവാക്യം വിളിച്ച സലാം എന്ന പ്രവര്‍ത്തകനെ പുറത്താക്കി.
അന്വേഷണത്തിന് യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ കെ.എ. മാഹിന്‍, സി.കെ മുഹമ്മദലി എന്നിവരടങ്ങിയ സമിതിയെ നിയമിക്കുകയും ചെയ്തു. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുദ്രാവാക്യം ഏറ്റുവിളിച്ച കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ഫവാസ്, അജ്മല്‍, അഹ്‌മദ് ഫൈസല്‍, സാബിര്‍, സഹദ് എന്നിവരെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്.
അച്ചടിച്ച് വിതരണം ചെയ്ത മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ ചുമതലപ്പെടുത്തിയവര്‍ അല്ലാത്തവര്‍ മുദ്രാവാക്യം വിളിക്കുന്നത് തടയുന്നതില്‍ വീഴ്ച വരുത്തിയതിനാണ് വൈറ്റ് ഗാര്‍ഡ് ജില്ലാ കമ്മിറ്റിയെ പുന:സംഘടിപ്പിക്കാനും തീരുമാനിച്ചത്.

Related Articles
Next Story
Share it