വട്ടപ്പാട്ടില്‍ ചെര്‍ക്കള സ്‌കൂളിന് ഹാട്രിക് നേട്ടം

കാസര്‍കോട്: കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം വട്ടപ്പാട്ടില്‍ എ ഗ്രേഡ് നേടി ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഹയര്‍ സെക്കണ്ടറി വട്ടപ്പാട്ടില്‍ ഇതേ വിദ്യാലയമാണ് ജില്ലയെ പ്രതിനിധീകരിച്ചത്. ഈ വര്‍ഷം ജില്ലാതലത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നുവെങ്കിലും അപ്പീലിലൂടെ സംസ്ഥാന കലോത്സവത്തിനെത്തി ഹാട്രിക് നേട്ടം സ്വന്തമാക്കുകയായിരുന്നു.തസ്ലീം കണ്ണൂരും അഫ്‌സീറുമാണ് പരിശീലിപ്പിച്ചത്. മുഹമ്മദ് മിദ്‌ലാജ്, അബ്ദുല്ല മുഹീസ് ജി, അഹമ്മദ് മിര്‍ഷാന്‍ കെ, അബ്ദുള്‍ അഫ്‌റാദ് പി.എ, അഹമ്മദ് ഹസീബ്, […]

കാസര്‍കോട്: കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം വട്ടപ്പാട്ടില്‍ എ ഗ്രേഡ് നേടി ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഹയര്‍ സെക്കണ്ടറി വട്ടപ്പാട്ടില്‍ ഇതേ വിദ്യാലയമാണ് ജില്ലയെ പ്രതിനിധീകരിച്ചത്. ഈ വര്‍ഷം ജില്ലാതലത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നുവെങ്കിലും അപ്പീലിലൂടെ സംസ്ഥാന കലോത്സവത്തിനെത്തി ഹാട്രിക് നേട്ടം സ്വന്തമാക്കുകയായിരുന്നു.
തസ്ലീം കണ്ണൂരും അഫ്‌സീറുമാണ് പരിശീലിപ്പിച്ചത്. മുഹമ്മദ് മിദ്‌ലാജ്, അബ്ദുല്ല മുഹീസ് ജി, അഹമ്മദ് മിര്‍ഷാന്‍ കെ, അബ്ദുള്‍ അഫ്‌റാദ് പി.എ, അഹമ്മദ് ഹസീബ്, മുഹമ്മദ് അജിലാന്‍, അബ്ദുല്‍ റഹ്മാന്‍ ഫായിസ്, മുഹമ്മദ് ശാഹിന്‍ ശിമാല്‍ സി.എസ്, ഉമര്‍ ശാഹിദ് സി.എ, മുഹമ്മദ് സാബിത്ത് എന്നിവരാണ് ടീം അംഗങ്ങള്‍.
ഹയര്‍ സെക്കണ്ടറി വിഭാഗം മാപ്പിളപ്പാട്ടില്‍ ഇതേ വിദ്യാലയത്തിലെ സാറ അശ്‌റിന്‍ എ ഗ്രേഡ് നേടിയിരുന്നു.

Related Articles
Next Story
Share it