ഹസൈനാര്‍ ഗോസാഡ: സമൂഹത്തിന് വേണ്ടി സമര്‍പ്പിച്ച നിസ്വാര്‍ത്ഥ ജീവിതം
ഉജാല മുക്കിയ വെള്ളത്തുണിയും കൈ മുട്ട് വരെ കുപ്പായം മടക്കി വെച്ച് കക്ഷത്തില്‍ ഒരു കറുത്ത ബാഗും തൂക്കി ആ മനുഷ്യന്‍ നടന്ന് തീര്‍ത്തതത്രയും ഒരു നാടിനും ആ നാട്ടിലെ ജനതക്കും വേണ്ടിയായിരുന്നു. ഇന്നും മലയാളത്തില്‍ ഒരു ഹൈസ്‌കൂള്‍ പോലുമില്ലാത്ത പഞ്ചായത്താണ് കുമ്പഡാജെ പഞ്ചായത്ത്. കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ വിഷം വിതച്ചു ദുരന്തം പേറുന്ന മലയോര മേഖലയില്‍ ഒരു ഹൈസ്‌കൂളിന് വേണ്ടി അധികാരികളുടെ മുന്നില്‍ ആയിരം വട്ടം കാത്തിരുന്നിട്ടും കിട്ടാതെ പോയ നിരാശ ബാക്കിയാക്കിയാണ് ഹസൈനാര്‍ ഹാജി […]
ഉജാല മുക്കിയ വെള്ളത്തുണിയും കൈ മുട്ട് വരെ കുപ്പായം മടക്കി വെച്ച് കക്ഷത്തില്‍ ഒരു കറുത്ത ബാഗും തൂക്കി ആ മനുഷ്യന്‍ നടന്ന് തീര്‍ത്തതത്രയും ഒരു നാടിനും ആ നാട്ടിലെ ജനതക്കും വേണ്ടിയായിരുന്നു. ഇന്നും മലയാളത്തില്‍ ഒരു ഹൈസ്‌കൂള്‍ പോലുമില്ലാത്ത പഞ്ചായത്താണ് കുമ്പഡാജെ പഞ്ചായത്ത്. കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ വിഷം വിതച്ചു ദുരന്തം പേറുന്ന മലയോര മേഖലയില്‍ ഒരു ഹൈസ്‌കൂളിന് വേണ്ടി അധികാരികളുടെ മുന്നില്‍ ആയിരം വട്ടം കാത്തിരുന്നിട്ടും കിട്ടാതെ പോയ നിരാശ ബാക്കിയാക്കിയാണ് ഹസൈനാര്‍ ഹാജി […]
ഉജാല മുക്കിയ വെള്ളത്തുണിയും കൈ മുട്ട് വരെ കുപ്പായം മടക്കി വെച്ച് കക്ഷത്തില്‍ ഒരു കറുത്ത ബാഗും തൂക്കി ആ മനുഷ്യന്‍ നടന്ന് തീര്‍ത്തതത്രയും ഒരു നാടിനും ആ നാട്ടിലെ ജനതക്കും വേണ്ടിയായിരുന്നു. ഇന്നും മലയാളത്തില്‍ ഒരു ഹൈസ്‌കൂള്‍ പോലുമില്ലാത്ത പഞ്ചായത്താണ് കുമ്പഡാജെ പഞ്ചായത്ത്. കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ വിഷം വിതച്ചു ദുരന്തം പേറുന്ന മലയോര മേഖലയില്‍ ഒരു ഹൈസ്‌കൂളിന് വേണ്ടി അധികാരികളുടെ മുന്നില്‍ ആയിരം വട്ടം കാത്തിരുന്നിട്ടും കിട്ടാതെ പോയ നിരാശ ബാക്കിയാക്കിയാണ് ഹസൈനാര്‍ ഹാജി കണ്ണടച്ചത്. ഹസൈനാര്‍ ഹാജി ഗോസാഡയുടെ വിയോഗം മലയോര മേഖലക്ക് തീരാ നഷ്ടമാണ്. എഴുപത്തെട്ട് കൊല്ലം ജീവിച്ച അദ്ദേഹം മറ്റുള്ളവരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും നില കൊണ്ടു. ഓര്‍മ്മയിലെ ഹസൈനാര്‍ ഹാജി തെളിയുന്നത് എ.പി.സര്‍ക്കിളില്‍ ഒരു അനാദിക്കടയിലിരിക്കുന്നതാണ്. അവിടെ കടല മിഠായി കുഞ്ഞു കൈകളില്‍ വെച്ച് കൊടുത്തും സ്വയം കൃഷി ചെയ്തും തോളില്‍ ഒരു വെള്ള തട്ടവും തൂക്കിയിട്ട് തേഞ്ഞു തീര്‍ന്ന ചെരുപ്പില്‍ പാദം വെച്ച് അതി രാവിലെ പഞ്ചായത്ത് ഓഫീസിലെത്തും. പഞ്ചായത്ത് പടിവാതിലില്‍ എത്തുന്ന ഓണം കേറാ മൂലകളിലെ പാവപ്പെട്ടവരുടെ ഓരോ പരാതികളും കേട്ട് ആവശ്യമായ സഹായം ചെയ്ത് കൊടുക്കുന്ന നിസ്വാര്‍ത്ഥന്‍. പഞ്ചായത്ത് ഭരണ സമിതിയുടെ അധ്യക്ഷ പദവിയില്‍ ഇരിന്നിട്ടും മുസ്ലിം ലീഗിനെയും യു.ഡി.എഫിനെയും പഞ്ചായത്തില്‍ നയിക്കാന്‍ ഏല്‍പ്പിക്കപ്പെട്ടിട്ടും ഒരാളുടെയും മനസ്സ് നോവിക്കാത്ത സംശുദ്ധ രാഷ്ട്രീയത്തിന്റെ പര്യായമായി പ്രിയപ്പെട്ട ഹസൈനര്‍ ഹാജി ഗോസാഡ വിരാജിച്ചിരുന്നു. വാര്‍ധക്യ സഹജമായ അസുഖം കാരണം നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലും തന്റെ നാടിന്റെ വികസനം നിലച്ചു പോകരുതെന്ന ചിന്തയും വാശിയും ആ മനസ്സില്‍ കൊണ്ട് നടന്നു. മറ്റുള്ളവരുടെ സഹായം കൊണ്ടെങ്കിലും പഞ്ചായത്ത് ഓഫീസിലേക്ക് എത്തി പാവങ്ങളുടെ ഹൃദയത്തില്‍ സാന്ത്വനത്തിന്റെ കൂടൊരുക്കാന്‍ അദ്ദേഹം കാണിച്ചിരുന്ന സേവന മനസ്‌കതയില്‍ നിന്ന് പുതു തലമുറക്ക് ഏറെ പഠിക്കാനുണ്ട്. നൂറ് മീറ്റര്‍ ദൂരെ പോകണമെങ്കില്‍ വാഹനമെടുക്കുന്ന നവ മനുഷ്യരുടെ മുന്നിലൂടെയാണ് കിലോമീറ്ററുകള്‍ കാല്‍ നടയായി ആ മനുഷ്യന്‍ ഒരു ജനതക്ക് വേണ്ടി സഞ്ചരിച്ചു തീര്‍ത്തത്. ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഹസനാര്‍ച്ചയായി ജീവിച്ചു ഒടുവില്‍ കുമ്പഡാജെ പഞ്ചായത്തിനെ കണ്ണീരിലാക്കി യാത്രയായിരിക്കുന്നു. ഗത കാല പഞ്ചായത്തിന്റെ ചരിത്ര പുസ്തകത്തില്‍ ഹസൈനാര്‍ച്ച വരച്ചു വെച്ച ആയിരം ചിത്രങ്ങള്‍ ഇനി നന്മയുടെ കഥ പറഞ്ഞു തരും നമുക്ക്. കാലമെത്ര കഴിഞ്ഞാലും ഇങ്ങനെയുള്ളവര്‍ മായാതെ ഓരോരുത്തരുടെയും ഓര്‍മ്മകളില്‍ അയവിറക്കപ്പെടും. പീടിക തിണ്ണയിലും ബസ്സ്റ്റാന്റുകളിലും എന്തിനേറെ അടുക്കളകളില്‍ പോലും ഇത്തരം വ്യക്തിത്വങ്ങളുടെ സ്‌നേഹം വാരിയെറിഞ്ഞ ജീവിതത്തെ കുറിച്ച് ചര്‍ച്ച ചെയ്യും. മലയോര മേഖലയില്‍ പ്രത്യേകിച്ച് കര്‍ഷകരും അധസ്ഥിത പിന്നോക്ക വിഭാഗവും ആഗ്രഹിച്ചിരുന്ന ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ അതി രാവിലെ തന്റെ കയ്യിലെ ബാഗുമായി എം.എല്‍.എ.ഓഫീസിലും കലക്ടറേറ്റിലേക്കും എത്തും. വിനയവും താഴ്മയും സമ്മിശ്രമായി സമ്മേളിച്ച ഹസൈനാര്‍ച്ചയെ ജില്ലയിലെ മുസ്ലിം ലീഗ് നേതാക്കള്‍ക്ക് മാത്രമല്ല രാഷ്ട്രീയ വ്യത്യാസമില്ലാതെ പലരും ഏറെ ഇഷ്ടപ്പെട്ടിരുന്നു. തിരക്ക് പിടിച്ച തന്റെ രാഷ്ട്രീയ ജീവിതത്തിനിടയിലും അന്നടുക്ക ജുമാ മസ്ജിദിന്റെ ജനറല്‍ സെക്രട്ടറിയായി ദീര്‍ഘ കാലം സേവനം അനുഷ്ഠിച്ചിരുന്നു. സര്‍വ മേഖലകളിലും സൂക്ഷ്മത പാലിക്കാന്‍ ശ്രദ്ധിച്ചിരുന്ന അദ്ദേഹം മുസ്ലിം ലീഗ് പാര്‍ട്ടിയെ കുമ്പഡാജെ പഞ്ചായത്തില്‍ കെട്ടിപ്പടുക്കാന്‍ കഷ്ടപ്പെട്ട പഴയ നേതാക്കളുടെ കൂട്ടുകാരനാണ്. നന്മ നിറഞ്ഞ ജീവിതം പോലെ ധന്യമാവട്ടെ അവിടത്തെ പരലോക ജീവിതവും.