ഹസൈനാര്‍ തളങ്കര ഓര്‍ഫനേജസ് അസോ.സംസ്ഥാന വൈസ് പ്രസിഡണ്ട്

കാസര്‍കോട്: കേരള ഓര്‍ഫനേജസ് ആന്റ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് അസോസിയേഷന്‍സ് സംസ്ഥാന വൈസ് പ്രസിഡണ്ടായി തളങ്കര ദഖീറത്ത് മാലിക് ദീനാര്‍ യത്തീംഖാന മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര തിരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ കുരിയച്ചിറ സെന്റ് പോള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. സംസ്ഥാന പ്രസിഡണ്ടായി ഫാ. ലിജോ ചിറ്റിപ്പിള്ളിയും ജനറല്‍ സെക്രട്ടറിയായി വി.പി. സൈനുദ്ദീനും ട്രഷററായി പീറ്റര്‍ ദാനവും തിരഞ്ഞെടുക്കപ്പെട്ടു. പ്രവാസി സംഘടനാ രംഗത്തും വിവിധ സംഘടനകളുടെ നേതൃത്വത്തിലും ഹസൈനാര്‍ തളങ്കര പ്രവര്‍ത്തിച്ചുവരുന്നു. […]

കാസര്‍കോട്: കേരള ഓര്‍ഫനേജസ് ആന്റ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് അസോസിയേഷന്‍സ് സംസ്ഥാന വൈസ് പ്രസിഡണ്ടായി തളങ്കര ദഖീറത്ത് മാലിക് ദീനാര്‍ യത്തീംഖാന മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര തിരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ കുരിയച്ചിറ സെന്റ് പോള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. സംസ്ഥാന പ്രസിഡണ്ടായി ഫാ. ലിജോ ചിറ്റിപ്പിള്ളിയും ജനറല്‍ സെക്രട്ടറിയായി വി.പി. സൈനുദ്ദീനും ട്രഷററായി പീറ്റര്‍ ദാനവും തിരഞ്ഞെടുക്കപ്പെട്ടു. പ്രവാസി സംഘടനാ രംഗത്തും വിവിധ സംഘടനകളുടെ നേതൃത്വത്തിലും ഹസൈനാര്‍ തളങ്കര പ്രവര്‍ത്തിച്ചുവരുന്നു. സംസ്ഥാന സമ്മേളനം മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. ഹസൈനാര്‍ ഹാജിയെ തളങ്കര ദഖീറത്തുല്‍ ഉഖ്‌റാ സംഘം പ്രസിഡണ്ട് യഹ്‌യ തളങ്കര, ജനറല്‍ സെക്രട്ടറി ടി.എ. ഷാഫി, ട്രഷറര്‍ കെ.എം. ഹനീഫ് എന്നിവര്‍ അഭിനന്ദിച്ചു.

Related Articles
Next Story
Share it