5 മാസമായി പെന്‍ഷന്‍ ലഭിച്ചില്ല; ഇലയിട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രതിഷേധം

കാസര്‍കോട്: ഞങ്ങള്‍ക്കും ഓണമുണ്ണണമെന്ന മുദ്രാവാക്യം ഉയര്‍ത്തി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ പുതിയബസ്സ്റ്റാന്റ് ഒപ്പുമരച്ചോട്ടില്‍ സത്യാഗ്രഹം തുടങ്ങി. അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് 4മണിവരെ സത്യാഗ്രഹം നടത്തുന്നത്. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീലാ അഹ്‌മദ് ഉദ്ഘാടനം ചെയ്തു. മുനീസ അമ്പലത്തറ അധ്യക്ഷതവഹിച്ചു. ചന്ദ്രാവതി സ്വാഗതം പറഞ്ഞു. സിസ്റ്റര്‍ ജയാആന്റോ മംഗലത്ത്, മിസിരിയ ചെങ്കള, പത്മിനി ചട്ടഞ്ചാല്‍, ഷൈനി, നസീമ, മൈമൂന, രാജലക്ഷ്മി സംബന്ധിച്ചു.

കാസര്‍കോട്: ഞങ്ങള്‍ക്കും ഓണമുണ്ണണമെന്ന മുദ്രാവാക്യം ഉയര്‍ത്തി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ പുതിയബസ്സ്റ്റാന്റ് ഒപ്പുമരച്ചോട്ടില്‍ സത്യാഗ്രഹം തുടങ്ങി. അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് 4മണിവരെ സത്യാഗ്രഹം നടത്തുന്നത്. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീലാ അഹ്‌മദ് ഉദ്ഘാടനം ചെയ്തു. മുനീസ അമ്പലത്തറ അധ്യക്ഷതവഹിച്ചു.
ചന്ദ്രാവതി സ്വാഗതം പറഞ്ഞു. സിസ്റ്റര്‍ ജയാആന്റോ മംഗലത്ത്, മിസിരിയ ചെങ്കള, പത്മിനി ചട്ടഞ്ചാല്‍, ഷൈനി, നസീമ, മൈമൂന, രാജലക്ഷ്മി സംബന്ധിച്ചു.

Related Articles
Next Story
Share it