വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല, കടകള്‍ തുറന്നില്ല; ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

കാസര്‍കോട്: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഭിമുഖ്യത്തിലുള്ള ഭാരത് ബന്ദില്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളും നിശ്ചലമായി. രാജ്യത്തെ പ്രധാനപ്പെട്ട പല നഗരങ്ങളിലും അടക്കം ബന്ദ് കാര്യമായി ബാധിച്ചു. കേരളത്തില്‍ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കപ്പെട്ട വാഹനങ്ങള്‍ ഒഴികെ നിരത്തിലിറങ്ങുകയോ കടകള്‍ തുറക്കുകയോ ചെയ്തില്ല. ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു. ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രം നിരത്തിലിറങ്ങി. നഗരത്തില്‍ കടകള്‍ ഒന്നും തുറന്ന് പ്രവര്‍ത്തിച്ചില്ല. […]

കാസര്‍കോട്: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഭിമുഖ്യത്തിലുള്ള ഭാരത് ബന്ദില്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളും നിശ്ചലമായി. രാജ്യത്തെ പ്രധാനപ്പെട്ട പല നഗരങ്ങളിലും അടക്കം ബന്ദ് കാര്യമായി ബാധിച്ചു. കേരളത്തില്‍ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.
കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കപ്പെട്ട വാഹനങ്ങള്‍ ഒഴികെ നിരത്തിലിറങ്ങുകയോ കടകള്‍ തുറക്കുകയോ ചെയ്തില്ല. ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു. ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രം നിരത്തിലിറങ്ങി. നഗരത്തില്‍ കടകള്‍ ഒന്നും തുറന്ന് പ്രവര്‍ത്തിച്ചില്ല. സ്വകാര്യ-ട്രാന്‍സ്‌പോര്‍ട്ട് ബസുകളും സര്‍വീസ് നടത്തിയില്ല. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവ ജീവനക്കാര്‍ ഹാജരാവാത്തതിനാല്‍ പ്രവര്‍ത്തിക്കാനായില്ല.
തൊഴിലാളികളും കുടുംബാംഗങ്ങളും രാവിലെ 10.30 മുതല്‍ 11.30 വരെ റോഡിലിറങ്ങി ശൃംഖല തീര്‍ത്തു. കോവിഡ് മാനദണ്ഡം പാലിച്ച് റോഡരികില്‍ കൊടികളും പ്ലക്കാര്‍ഡുകളും പിടിച്ച് അണിനിരന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ഒപ്പ് മരച്ചോട്ടില്‍ നടന്ന ശൃംഖല കണ്‍വീനര്‍ ടി.കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. മുത്തലിബ് പാറക്കെട്ട അധ്യക്ഷത വഹിച്ചു. ടി. കൃഷ്ണന്‍, കെ.ഭാസ്‌ക്കരന്‍, മുഹമ്മദ് ഹനീഫ, അഷ്റഫ് എടനീര്‍, ഷാഹുല്‍ ഹമീദ്, ഉമേശ് അണങ്കൂര്‍, സി.ജെ. ടോണി, ഹരീന്ദ്രന്‍, കരിവള്ളൂര്‍ വിജയന്‍, സി.എം.എ. ജലീല്‍, ഹനീഫ് കടപ്പുറം, ബിജു ഉണ്ണിത്താന്‍, കെ. രവീന്ദ്രന്‍, മുഹമ്മദ് ഹാഷിം, കെ.വി. പത്മേശ്, അബ്ദുല്‍ റഹ്‌മാന്‍ ആലൂര്‍, ഷൈജു പിലാത്തറ, ഷാഫി തെരുവത്ത്, ലൈജുമോന്‍, അനില്‍ ചെന്നിക്കര, റഹ്‌മാന്‍ മീശ, പി. ജാനകി, എം. ലളിത സംബന്ധിച്ചു.

Related Articles
Next Story
Share it