സംസ്ഥാനത്ത് 27ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 27ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. കര്‍ഷക പ്രക്ഷോഭകര്‍ നടത്തുന്ന ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഭാരത് ബന്ദ് ദിനമായ 27ന് സംസ്ഥാനത്ത് എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹര്‍ത്താലിന്റെ ഭാഗമായി തൊഴിലാളികള്‍ പണി മുടക്കും. അഞ്ച് പേര്‍ വീതമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ പങ്കാളികളാകും. ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ പരീക്ഷകള്‍ ഉണ്ടാകില്ലെന്നും വിജയരാഘവന്‍ അറിയിച്ചു. ഡെല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് […]

തിരുവനന്തപുരം: സംസ്ഥാനത്ത് 27ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. കര്‍ഷക പ്രക്ഷോഭകര്‍ നടത്തുന്ന ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഭാരത് ബന്ദ് ദിനമായ 27ന് സംസ്ഥാനത്ത് എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹര്‍ത്താലിന്റെ ഭാഗമായി തൊഴിലാളികള്‍ പണി മുടക്കും. അഞ്ച് പേര്‍ വീതമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ പങ്കാളികളാകും. ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ പരീക്ഷകള്‍ ഉണ്ടാകില്ലെന്നും വിജയരാഘവന്‍ അറിയിച്ചു.

ഡെല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. അന്ന് കേരളത്തില്‍ തൊഴിലാളി യൂണിയനുകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഇടത് മുന്നണി ഹര്‍ത്താല്‍ ആചരിക്കുമെന്ന് അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഭാരത് ബന്ദ്.

ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ലെന്നും, കടകള്‍ തുറക്കില്ലെന്നും ട്രേഡ് യൂണിയനുകള്‍ അറിയിച്ചു.

Related Articles
Next Story
Share it