ഹാരിസ് പട്‌ള, കരുത്തിന്റെ മാതൃക

ഇന്നലെ രാത്രി നമ്മെ വിട്ടുപിരിഞ്ഞ പട്‌ളയുടെ പൗരപ്രമാണി, നവോദ്ധാന നായകന്‍ മര്‍ഹൂം ബി.ഇ.എസ്.ടി അബൂബക്കര്‍ച്ചയുടെ മൂത്ത മകന്‍ ഹാരിസ് പട്‌ള മനക്കരുത്തിന്റെ മാതൃകയാണ്. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച ഹരിസിന്റെ ബാല്യവും കൗമാരവും അസൂയാവഹമായിരുന്നു. എങ്കിലും കൂട്ടുകാരിലും സഹപാഠികളിലും സമത്വത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും വ്യക്തിമുദ്ര പഠിപ്പിച്ച ആ ബാലന്‍ അവരില്‍ ഒരാളായി ജീവിക്കുകയായിരുന്നു. കൗമാരപ്രായത്തില്‍ത്തന്നെ കോഴിക്കോട് വെച്ചു വന്ദ്യപിതാവ് നാഥന്റെ വിളിക്ക് ഉത്തരം നല്‍കിയതോടെ അനാഥത്വവും ഭാരിച്ച ബിസിനസ്സ് ഉത്തരവാദിത്വവും ഹരിസിന്റെ ജീവിതത്തിലെ പകച്ചുപോയ നിമിഷങ്ങള്‍ക്ക് സാക്ഷിയായി. തുടര്‍ന്നുള്ള പരീക്ഷണ […]

ഇന്നലെ രാത്രി നമ്മെ വിട്ടുപിരിഞ്ഞ പട്‌ളയുടെ പൗരപ്രമാണി, നവോദ്ധാന നായകന്‍ മര്‍ഹൂം ബി.ഇ.എസ്.ടി അബൂബക്കര്‍ച്ചയുടെ മൂത്ത മകന്‍ ഹാരിസ് പട്‌ള മനക്കരുത്തിന്റെ മാതൃകയാണ്.
വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച ഹരിസിന്റെ ബാല്യവും കൗമാരവും അസൂയാവഹമായിരുന്നു. എങ്കിലും കൂട്ടുകാരിലും സഹപാഠികളിലും സമത്വത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും വ്യക്തിമുദ്ര പഠിപ്പിച്ച ആ ബാലന്‍ അവരില്‍ ഒരാളായി ജീവിക്കുകയായിരുന്നു.
കൗമാരപ്രായത്തില്‍ത്തന്നെ കോഴിക്കോട് വെച്ചു വന്ദ്യപിതാവ് നാഥന്റെ വിളിക്ക് ഉത്തരം നല്‍കിയതോടെ അനാഥത്വവും ഭാരിച്ച ബിസിനസ്സ് ഉത്തരവാദിത്വവും ഹരിസിന്റെ ജീവിതത്തിലെ പകച്ചുപോയ നിമിഷങ്ങള്‍ക്ക് സാക്ഷിയായി. തുടര്‍ന്നുള്ള പരീക്ഷണ ഘട്ടങ്ങളെ അതിജീവിക്കുന്നതിലും അനുഭവങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ട കരുത്താര്‍ജ്ജിച്ചും സ്വയം പാകപ്പെടുത്തിയ, മുമ്പോട്ടുള്ള ജീവിതവിജയം ഏവര്‍ക്കും മാതൃകയാണ്.
ജീവിതസരണിയിലെ പരീക്ഷണ പാരമ്യതയില്‍ കൊടുംചൂടിലും വാടാതെ മറ്റുള്ളവര്‍ക്ക് തണലായി സ്വയം ഉരുകുകയായിരുന്നപ്പോഴും നിരാശ്രയയും നിരാലംബരുമായ സഹജീവികളുടെ കണ്ണീരൊപ്പുന്നതിനും സമയം നീക്കിവെച്ചിരുന്നു.
പക്ഷികളേയും പ്രാവുകളേയും ഏറെ ഇഷ്ടപ്പെട്ട ഹാരിസ് അവര്‍ക്ക് വേണ്ടി വീട്ടില്‍ ഒരു സങ്കേതം തന്നെ ഒരുക്കിയിരുന്നു. വിവിധയിനം വിലപിടിപ്പുള്ള പ്രാക്കള്‍വരെ തന്റെ ശേഖരത്തിലുണ്ടെന്ന് ഒരിക്കല്‍ പറയുകയുണ്ടായി. അവരുടെ കുറുകലും മൂളലും മനസ്സിലാക്കി അവര്‍ക്ക് കൂട്ടും ആശ്രയത്തവും പകര്‍ന്നു കഴിഞ്ഞിരുന്ന ഹാരിസ്, ഇനി ആ മിണ്ടാപ്രാണികള്‍ക്ക് ആരാവും തുണ എന്നത് മനസ്സിനെ വിങ്ങിപ്പിക്കുന്ന ചോദ്യമാണ്.
നാഥന്‍ ഈ വിയോഗം താങ്ങാനുള്ള ഈമാനിക കരുത്ത് നല്‍കി കുടുംബങ്ങളെയും ബന്ധുമിത്രാതികളേയും അനുഗ്രഹിക്കുമാറാകട്ടെ, ഹാരിസിന്റെ ഖബറിടം പ്രകാശപൂരിതമാക്കുമാറാകട്ടെ.. ആമീന്‍

✍️ അസീസ് പട്‌ള

Related Articles
Next Story
Share it