ഹരിതകര്‍മ്മ സേനയ്ക്ക് വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്തു

ഉദുമ: ഉദുമ പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനയ്ക്ക് ബറോഡ ബാങ്ക് ജലശുദ്ധീകരണ ഉപകരണം വിതരണം ചെയ്തു. ഉദുമ എം.സി.എഫിലെ കുടിവെള്ള പ്രശ്‌നത്തിന് ഇതോടെ പരിഹാരമാകുമെന്ന് ഹരിത കര്‍മ്മസേനാംഗങ്ങള്‍ പറയുന്നു. ബറോഡ ബാങ്കിന്റെ 116-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വടക്കന്‍തൊട്ടിയിലുള്ള എം.സി.എഫിലേക്ക് ഇത് നല്‍കിയത്. ഉദുമ ബ്രാഞ്ച് മാനേജര്‍ കെ. അബ്ദുല്‍ റഹീം പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മിക്ക് കൈമാറി. സ്ഥിരം സമിതി അധ്യക്ഷന്‍ പി. സുധാകരന്‍, വാര്‍ഡ് അംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍, കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ മൈമൂന, ഹരിത കര്‍മ്മസേന […]

ഉദുമ: ഉദുമ പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനയ്ക്ക് ബറോഡ ബാങ്ക് ജലശുദ്ധീകരണ ഉപകരണം വിതരണം ചെയ്തു. ഉദുമ എം.സി.എഫിലെ കുടിവെള്ള പ്രശ്‌നത്തിന് ഇതോടെ പരിഹാരമാകുമെന്ന് ഹരിത കര്‍മ്മസേനാംഗങ്ങള്‍ പറയുന്നു. ബറോഡ ബാങ്കിന്റെ 116-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വടക്കന്‍തൊട്ടിയിലുള്ള എം.സി.എഫിലേക്ക് ഇത് നല്‍കിയത്. ഉദുമ ബ്രാഞ്ച് മാനേജര്‍ കെ. അബ്ദുല്‍ റഹീം പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മിക്ക് കൈമാറി. സ്ഥിരം സമിതി അധ്യക്ഷന്‍ പി. സുധാകരന്‍, വാര്‍ഡ് അംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍, കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ മൈമൂന, ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം പ്രസിഡണ്ട് ശശിത ബാലന്‍, സെക്രട്ടറി ബി. സീമ സുഷമ, സുഷമ എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it