ഹരിതം കൊച്ചുബാവ പുരസ്‌കാരം കെ.എം അബ്ബാസിന് സമ്മാനിച്ചു

കാസര്‍കോട്: ഹരിതം കൊച്ചുബാവ പുരസ്‌കാരം എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ കെ.എം അബ്ബാസ് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസുഫില്‍ നിന്ന് ഏറ്റുവാങ്ങി. ഹരിതം ബുക്ക്‌സിന്റെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയതെന്ന് എം.ഡി പ്രതാപന്‍ തായാട്ട് പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ വെച്ചാണ് കൊച്ചുബാവ പുരസ്‌കാരം പ്രഖ്യാപിച്ചത്. കെ.എം അബ്ബാസിന്റെ സമ്പൂര്‍ണ കഥകള്‍ എന്ന കൃതിക്കാണ് പുരസ്‌കാരം. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, അഷ്‌റഫ് കര്‍ളെ, ഹമീദ് അരമന, കുഞ്ഞാമു മീപ്പ്‌രി, ബി എ റഹ്‌മാന്‍ […]

കാസര്‍കോട്: ഹരിതം കൊച്ചുബാവ പുരസ്‌കാരം എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ കെ.എം അബ്ബാസ് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസുഫില്‍ നിന്ന് ഏറ്റുവാങ്ങി. ഹരിതം ബുക്ക്‌സിന്റെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയതെന്ന് എം.ഡി പ്രതാപന്‍ തായാട്ട് പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ വെച്ചാണ് കൊച്ചുബാവ പുരസ്‌കാരം പ്രഖ്യാപിച്ചത്. കെ.എം അബ്ബാസിന്റെ സമ്പൂര്‍ണ കഥകള്‍ എന്ന കൃതിക്കാണ് പുരസ്‌കാരം. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, അഷ്‌റഫ് കര്‍ളെ, ഹമീദ് അരമന, കുഞ്ഞാമു മീപ്പ്‌രി, ബി എ റഹ്‌മാന്‍ പങ്കെടുത്തു. അനാരോഗ്യം കാരണമാണ് ഷാര്‍ജയില്‍ ചടങ്ങിന് എത്തിച്ചേരാന്‍ കഴിയാത്തതെന്നും സ്വദേശത്തു വന്നു പുരസ്‌കാരം കൈമാറാന്‍ ഹരിതം കാണിച്ച സന്മനസിന് നന്ദി പറയുന്നുവെന്നും കെ.എം അബ്ബാസ് അറിയിച്ചു.

Related Articles
Next Story
Share it