ഹരീഷ് പന്തക്കലിന്റെ കഥാ സമാഹാരം 'അച്ചുതണ്ടില്ലാത്ത ഭൂമി' പ്രകാശനം ചെയ്തു

കാസര്‍കോട്: മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹരീഷ് പന്തക്കലിന്റെ കഥാ സമാഹാരമായ 'അച്ചുതണ്ടില്ലാത്ത ഭൂമി' എന്ന പുസ്തകം അനന്തപുരം കെല്‍ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ മലയാളനാട് എഡിറ്റര്‍ ഡോ. കെ. സതീഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തക ദീപ എസ്. മേനോന് കൈമാറി പ്രകാശനം ചെയ്തു. കാസര്‍കോട് എഴുത്തുകൂട്ടമാണ് ചടങ്ങ് സംഘടിപ്പിച്ചത്. സന്തോഷ് സകറിയ അധ്യക്ഷതവഹിച്ചു. രാജേഷ് കരിപ്പാല്‍ പുസ്തകം പരിചയപ്പെടുത്തുകയും എം. ചന്ദ്രപ്രകാശ് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. ആദ്യ വില്‍പ്പന അഡ്വ. ടി.വി. ഗംഗാധരന്‍ കേണല്‍ ഡോ. […]

കാസര്‍കോട്: മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹരീഷ് പന്തക്കലിന്റെ കഥാ സമാഹാരമായ 'അച്ചുതണ്ടില്ലാത്ത ഭൂമി' എന്ന പുസ്തകം അനന്തപുരം കെല്‍ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ മലയാളനാട് എഡിറ്റര്‍ ഡോ. കെ. സതീഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തക ദീപ എസ്. മേനോന് കൈമാറി പ്രകാശനം ചെയ്തു. കാസര്‍കോട് എഴുത്തുകൂട്ടമാണ് ചടങ്ങ് സംഘടിപ്പിച്ചത്. സന്തോഷ് സകറിയ അധ്യക്ഷതവഹിച്ചു. രാജേഷ് കരിപ്പാല്‍ പുസ്തകം പരിചയപ്പെടുത്തുകയും എം. ചന്ദ്രപ്രകാശ് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. ആദ്യ വില്‍പ്പന അഡ്വ. ടി.വി. ഗംഗാധരന്‍ കേണല്‍ ഡോ. എല്‍. ലക്ഷ്മിക്ക് നല്‍കി നിര്‍വ്വഹിച്ചു. ടി.എ. ഷാഫി, ഹരീഷ് പന്തക്കല്‍ സംസാരിച്ചു.
സന്തോഷ് കുമാര്‍ ചെറുപുഴ സ്വാഗതവും മധൂര്‍ ഷെരീഫ് നന്ദിയും പറഞ്ഞു. ഹരീഷ് പന്തക്കലിന്റെ മരദൈവം എന്ന നോവല്ലയെ അവലംബിച്ച് ഗോപി കുറ്റിക്കോല്‍ സാക്ഷാല്‍ക്കാരം നിര്‍വ്വഹിച്ച ഉദയം കാടകത്തിന്റെ ഏകാംഗ നാടകം അരങ്ങേറി.
തുടര്‍ന്ന് നടന്ന ഓപ്പണ്‍ ഫോറത്തില്‍ രാധാകൃഷ്ണന്‍ പെരുമ്പള, ഗോപി കുറ്റിക്കോല്‍, പത്മനാഭന്‍ ബ്ലാത്തൂര്‍, വേണു മാങ്ങാട്, ജോസഫ് ലോറന്‍സ്, വിനോദ് കുമാര്‍ പെരുമ്പള, ഡോ. അശ്വിന്‍ സതീഷ്, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, രവീന്ദ്രന്‍ പനങ്കാവ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it