സാദിഖ് കാവിലിനും അരുണ്‍കുമാറിനും റാശിദിനും ഹരികഥാ അവാര്‍ഡ്
ഷാര്‍ജ: കോവിഡ്-19 കാലത്തെ മികച്ച മാധ്യമപ്രവര്‍ത്തനത്തിന് കാസര്‍കോട് സ്വദേശികളായ സാദിഖ് കാവില്‍ (മലയാള മനോരമ, ദുബായ്), അരുണ്‍ കുമാര്‍ (എഡിറ്റോറിയല്‍), റാശിദ് പൂമാടം (സിറാജ് ദിനപത്രം, അബൂദാബി) എന്നിവര്‍ക്ക് ഹരികഥ അവാര്‍ഡ് സമ്മാനിച്ചു.ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിലെ ബാള്‍റൂമില്‍ നടന്ന, പ്രമുഖ മലയാളി വ്യവസായി ആര്‍. ഹരികുമാറിന്റെ ആത്മകഥയായ 'ഹരികഥലോഹം കൊണ്ട് ലോകം നിര്‍മിച്ച കഥ'യുടെ പ്രകാശന ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അവാര്‍ഡ് വിതരണം നടത്തി.ചലച്ചിത്ര സംവിധായകന്‍ കമല്‍, ദുബായ് ഇന്‍വെസ്റ്റ് പാര്‍ക്ക് (ഡി.ഐ.പി) […]

ഷാര്‍ജ: കോവിഡ്-19 കാലത്തെ മികച്ച മാധ്യമപ്രവര്‍ത്തനത്തിന് കാസര്‍കോട് സ്വദേശികളായ സാദിഖ് കാവില്‍ (മലയാള മനോരമ, ദുബായ്), അരുണ്‍ കുമാര്‍ (എഡിറ്റോറിയല്‍), റാശിദ് പൂമാടം (സിറാജ് ദിനപത്രം, അബൂദാബി) എന്നിവര്‍ക്ക് ഹരികഥ അവാര്‍ഡ് സമ്മാനിച്ചു.
ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിലെ ബാള്‍റൂമില്‍ നടന്ന, പ്രമുഖ മലയാളി വ്യവസായി ആര്‍. ഹരികുമാറിന്റെ ആത്മകഥയായ 'ഹരികഥലോഹം കൊണ്ട് ലോകം നിര്‍മിച്ച കഥ'യുടെ പ്രകാശന ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അവാര്‍ഡ് വിതരണം നടത്തി.
ചലച്ചിത്ര സംവിധായകന്‍ കമല്‍, ദുബായ് ഇന്‍വെസ്റ്റ് പാര്‍ക്ക് (ഡി.ഐ.പി) ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് റിയല്‍ എസ്റ്റേറ്റ് ജനറല്‍ മാനേജര്‍ ഉബൈദ് മുഹമ്മദ് അല്‍ സലാമി, അഡ്വ. രാജന്‍പിള്ള, ആര്‍. ചന്ദ്രശേഖരന്‍, അഡ്വ. വൈ.എ. റഹീം, ഹരികുമാറിന്റെ ഭാര്യ കലാ ഹരികുമാര്‍, മക്കളായ ഡോ. ലക്ഷ്മി ഹരികുമാര്‍, ഡോ. സൗമ്യ ഹരികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആര്‍. ഹരികുമാര്‍ മറുപടി പ്രസംഗം നടത്തി. എം.സി.എ. നാസറും(മീഡിയ വണ്‍) ഹരികഥാ അവാര്‍ഡ് ഏറ്റുവാങ്ങി.