പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു; ടെസ്റ്റില്‍ നിന്നും വിരമിക്കാനൊരുങ്ങി ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ
മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി സൂചന. പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഒരു ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാനുള്ള താരത്തിന്റെ തീരുമാനമെന്നാണ് അറിയുന്നത്. ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 'ടെസ്റ്റ് നിന്നും വിരമിച്ചാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്തു തന്നെയായാലും നിലവില്‍ ഹാര്‍ദിക് ഞങ്ങളുടെ ടെസ്റ്റ് […]

മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി സൂചന. പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഒരു ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാനുള്ള താരത്തിന്റെ തീരുമാനമെന്നാണ് അറിയുന്നത്. ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
'ടെസ്റ്റ് നിന്നും വിരമിച്ചാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്തു തന്നെയായാലും നിലവില്‍ ഹാര്‍ദിക് ഞങ്ങളുടെ ടെസ്റ്റ് പ്ലാനിന്റെ ഭാഗമല്ല. എങ്കിലും വിരമിച്ചാല്‍ അത് ടീമിനു വലിയ നഷ്ടം തന്നെയായിരിക്കും. ഒരു ബാക്കപ്പിനെ തയ്യാറാക്കി നിര്‍ത്തേണ്ടതുണ്ട്'. ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.
ഇന്ത്യക്കു വേണ്ടി 11 ടെസ്റ്റുകളില്‍ മാത്രമാണ് ഹര്‍ദിക് ഇതുവരെ കളിച്ചിട്ടുള്ളത്. 2018ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അവസാന മത്സരം. ടെസ്റ്റ് കരിയറില്‍ 31.29 ശരാശരിയില്‍ 532 റണ്‍സ് താരം നേടിയിട്ടുണ്ട്. 108 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 28 റണ്‍സിന് അഞ്ചു വിക്കറ്റുകളെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം.
കഴിഞ്ഞ കുറച്ച് കാലമായി കളിക്കളത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിക്കുന്നില്ല. പരിക്കേറ്റ് പുറത്തായ താരം പിന്നീട് ഐപിഎല്ലിലും ലോകകപ്പിലും എല്ലാം കളിച്ചെങ്കിലും ഫിറ്റ്‌നെസ് പൂര്‍ണമായും പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ലോകകപ്പിന് മുന്നോടിയായി വര്‍ക്ക് ലോഡ് കുറച്ച് ഫിറ്റ്‌നെസ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ഐപിഎല്ലില്‍ രണ്ട് സീസണിലും താരത്തെ പന്ത് എറിയിച്ചിരുന്നില്ല.